ചോറും മുട്ടയും ഇങ്ങനെയൊന്ന് ചെയ്‌തു നോക്കൂ.. ബാക്കി വന്ന ചോറു കൊണ്ട് ഒരു കിടിലൻ ഐറ്റം.!!

ചോറ് കഴിക്കാൻ കുട്ടികളൊക്കെ നല്ല മടിയാണ്. അപ്പോൾ നമ്മുടെ വീട്ടിൽ ധാരാളം ചോറു മിച്ചം വരും ഇങ്ങനെ മിച്ചം വരുന്ന ചോറ് വെച്ച് ഒരു സ്നാക്സ് ഉണ്ടാക്കിയാലോ. അധികം സാധനങ്ങൾ ഒന്നും വേണ്ടാതെ വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ വച്ച് നമുക്ക് സ്നാക്സ് ഉണ്ടാക്കാം. വീട്ടിൽ മിച്ചം വരുന്ന ചോറും മുട്ടയും ചേർത്ത് എങ്ങനെ ഒരു

ഈവനിംഗ് സ്നാക്സ് ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് കുറച്ച് ചോറും ഒരു മുട്ടയും ചേർത്ത് ഒന്ന് അരച്ച് എടുക്കുക. അരച്ച് വെച്ചിരിക്കുന്ന ചോറിലേക്ക് അരക്കപ്പ് റവ ചേർത്തു കൊടുക്കാം. റവ വറുത്തതോ പച്ചയോ ഏതായാലും കുഴപ്പമില്ല. ഇതിലേക്ക് മൂന്നു വലിയ സ്പൂൺ കടലമാവും കൂടെ ചേർത്ത് എടുക്കാം. ഇതിലേക്ക് സബോള നന്നായി

അരിഞ്ഞതും ആവശ്യത്തിന് കറിവേപ്പിലയും അര ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്. എരുവിന് ആവശ്യത്തിന് ഒന്നോ രണ്ടോ പച്ചമുളക് അരിഞ്ഞത് കുറച്ച് മല്ലിയില എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു കൊടുക്കാം. ഇതിലേക്ക് അര ടീസ്പൂൺ ഗരം മസാലയും ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ഒരു സ്പൂൺ നെയ്യും കൂടെ ചേർത്ത്

വീണ്ടും നന്നായി ഇളക്കുക. ഈ മിശ്രിതം നന്നായിട്ട് കുഴച് ചപ്പാത്തി മാവ് രൂപത്തിലാക്കുക. ഇതിൽ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഇതിൽ നിന്ന് ഓരോ ഉരുള എടുത്ത് നമ്മുക്ക് ഇഷ്ടമുള്ള ആകൃതിയിൽ ആക്കി എണ്ണയിൽ പൊരിച്ചെടുക്കാം. സ്വാദിഷ്ടമായ ഈവനിംഗ് സ്നാക്സ് റെഡി. Video credit: Ladies planet By Ramshi