കുത്തരിയും മുട്ടയും ഇഡലിപാത്രത്തിൽ ഇങ്ങനെ ചെയ്തു നോക്കൂ.. സ്വാദിഷ്ടമായ ഒരു വിഭവം തന്നെ ഉണ്ടാക്കിയെടുക്കാം.. | Rice And Egg Recipe

ചോറ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കുത്തരി വെച്ചിട്ട് വളരെ ടേസ്റ്റിയായ ഉണ്ടാക്കി എടുക്കാവുന്ന ഒരു അടിപൊളി വിഭവത്തെ പറ്റി നോക്കാം. ഇത് നമുക്ക് ഏതുസമയത്തും ഉണ്ടാക്കി കഴിക്കാവുന്ന ഒരു വിഭവമാണ്. നമ്മൾ രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടാണ് ഉണ്ടാക്കുന്നതെങ്കിൽ കറികളുടെ ഒന്നുംതന്നെ ആവശ്യമില്ലാത്ത ഒരു വിഭവമാണിത്. ഇതിനായി ആദ്യം അരക്കപ്പ് മട്ട അരി എടുത്ത്

നാല് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ശേഷം ഒരു 10 മിനിറ്റ് നേരം ഊറ്റി വെച്ച് കഴിഞ്ഞു അരി ഒരു മിക്സിയുടെ ജാർ ലൈക്ക് ഇട്ടു നന്നായി പൊടിച്ചെടുക്കുക ശേഷം ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി ഒന്നു മിക്സ് ചെയ്തു എടുക്കുക. എന്നിട്ട് ഒരു ഇഡലി പാത്രത്തിൽ ശകലം എണ്ണയൊഴിച്ച് കുഴി കളിലേക്ക് നമ്മൾ പൊടിച്ചു വച്ചിരിക്കുന്ന അരി ഇട്ടു കൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് നേരം

മീഡിയം ഫ്രെയിമിൽ ആവി കേറ്റി കഴിയുമ്പോൾ നമ്മുടെ ഈ ഒരു പൊടി നന്നായിട്ട് കുക്കായി കിട്ടുന്നതാണ്. ശേഷം ഒരു പാനിൽ ശകലം വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടിക്കുക ഒന്ന് പൊട്ടി വരുന്ന സമയത്ത് ഒരു മീഡിയം സൈസ് സവാള ചെറുതായി അരിഞ്ഞതും രണ്ട് പച്ചമുളകും കുറച്ച് തക്കാളിയും ഇട്ട് നന്നായി വഴറ്റി എടുക്കുക. എന്നിട്ട് ശകലം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത്

ഇളക്കിയിട്ട് ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക. ശേഷം ഒരു കോഴിമുട്ട ഇതിലേക്ക് പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കിയ ശേഷം നമ്മൾ ആവി കേറ്റി വച്ചിരിക്കുന്ന പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കുക. സ്വാദിഷ്ഠമായ വിഭവം തയ്യാർ. Video Credits : Ladies planet By Ramshi