ഖുശ്ബു ഇഡ്ഡലി! പഞ്ഞി പോലുള്ള ഇഡ്ഡലി ഉണ്ടാക്കാൻ ഇനി ചോറും വേണ്ട അവിലും വേണ്ട.. ഈ ഒരു ചേരുവ മാത്രം മതി.!! | Kushboo Idli Recipe

ദക്ഷിണേന്ത്യയുടെ ഔദ്യോഗിക ഭക്ഷണം തിരഞ്ഞെടുക്കാൻ ഒരു മത്സരമുണ്ടെങ്കിൽ ആദ്യ സ്ഥാനങ്ങളിൽ ഒന്നിൽ എപ്പോഴും ഇഡ്ഡലിയുണ്ടാകും. ആന്ധ്രപ്രദേശ് മുതൽ കേരളം വരെ ദക്ഷിണേന്ത്യയിൽ എല്ലായിടത്തും ഇഷ്ട വിഭവമാണ് ഇഡ്ഡലിയും സാമ്പാറും. എന്നാൽ, ഇഡ്ഡലിക്കൊരു തലസ്ഥാനമുണ്ടെങ്കിൽ എന്നും അതു തമിഴകമാണ്. സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഖുശ്ബു ഇഡ്ഡലി ഇനി പെട്ടെന്ന് ഉണ്ടാക്കുന്നത്

എങ്ങനെ ആണെന്ന് നോക്കാം. ഇതുവരെ ഇഡ്ഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതി ഉള്ളവർ ഈ രീതിയിൽ മാവൊന്ന് തയ്യാറാക്കി നോക്കൂ. ഈ മാവ് ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിച്ചാലും എത്ര ദിവസം വേണമെങ്കിലും പഞ്ഞി പോലെ ഉള്ള ഖുശ്ബു ഇഡ്ഡലി തയ്യാറാക്കാം. ഇതിനു ചെയ്യേണ്ടത് ആദ്യമായി
ഒരുകപ്പ് പച്ചരി വെള്ളത്തിൽ ഇടുക. ശേഷം മറ്റൊരു പാത്രത്തിൽ ഉഴുന്നും ഉലുവയും വെള്ളം തെളിയുന്നത് വരെ കഴുകിയെടുത്തതിന് ശേഷം

വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. മറ്റൊരു പാത്രത്തിൽ ചവ്വരിയും കുതിർത്തു എടുക്കുക. ശേഷം അരി നാല് തൊട്ട് അഞ്ച് മണിക്കൂർ വരെയും ഉഴുന്ന് മൂന്ന് മണിക്കൂർ നേരവും കുതിർത്തുക. ശേഷം ചെവ്വരി മിക്സി ജാറിലിട്ട് നന്നായി അരക്കുക. അതിനൊപ്പം ഉഴുന്നും ചേർത്ത് അരക്കണം. പിന്നീട് മാറ്റി വെച്ചിരിക്കുന്ന പച്ചരിയും ഇതിനൊപ്പം ഇട്ട് അരക്കണം. മറ്റൊരു കാര്യം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച വെള്ളം ചേർത്ത് അരയ്ക്കണം. ഉഴുന്ന് ചൂടാവാതെ

സോഫ്റ്റ് ആയി അരഞ്ഞിട്ടുണ്ടെങ്കിൽ മാവിന് മുകളിൽ കുറെ കുമിളകൾ ഉണ്ടാവും. ഇനി ഒരു 5 മണിക്കൂർ അനക്കാതെ വെക്കണം. അതിന് ശേഷം ഇഡലി കുട്ടകത്തിൽ വെച്ച് നല്ല സോഫ്റ്റ്‌ ആയ ഖുശ്ബു ഇഡലി നമുക്ക് തയ്യാറാക്കി എടുക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ Video credit : Shabia’s Kitchen