കുപ്പമേനി തനി തങ്കം! 😳 ഈ ചെടിക്ക് ഇത്രയും വിലയുണ്ടായിരുന്നോ; ഈ ചെടിയെ വഴിയരികിൽ കണ്ടാൽ വിടരുത്.!! 😳👌

വഴിയരികിൽ നമ്മൾ ആരും ശ്രദ്ധിക്കാതെ നിൽക്കുന്ന പല ചെടികളും ഔഷധ സസ്യങ്ങളുടെ ഗണത്തിൽ പെടുന്നവയാണ്, അത്തരത്തിലൊന്നാണ് കുപ്പമേനി. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റഫോം ആയ ആമസോണിലും ഫ്ലിപ്കാർട്ടിലും ഒക്കെ ഇതിന് ആവശ്യക്കാർ ഏറെയാണ്. ആമസോണിൽ ഇതിന്റെ പൊടിക്ക് ആയിരത്തിലേറെ രൂപയാണ് വിലയായി ഈടാക്കുന്നത്. കാണുമ്പോൾ വലിയ ലുക്ക് ഇല്ലെങ്കിലും

കുപ്പയിൽ നിൽക്കുന്നത് കൊണ്ടും നിസ്സാരമായി കാണുന്ന ചെടിക്ക് മാർക്കറ്റിൽ നല്ല വിലയാണ്. അകാലിഫ ഇൻഡിക്ക എന്നു വിളിക്കപ്പെടുന്ന ഈ സസ്യം നിരവധി മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. അകാലിഫ ഇൻഡിക്കയ്ക്ക് കുപ്പമേനി എന്നതിനപ്പുറത്ത് പൂച്ച മയക്കി, കുപ്പ മണി എന്നിങ്ങനെ നിരവധി പേരുകളുണ്ട്. വഴിയരികിൽ സ്ഥിരമായി കാണുന്ന ഈ സസ്യത്തിന് നിരവധി ഔഷധ ഗുണങ്ങൾ

ഉണ്ടെങ്കിലും നമ്മൾ പലർക്കും അത് അറിയില്ല. പല അസുഖങ്ങൾക്കും തമിഴ്നാട്ടിൽ ഒക്കെ ഇത് നേരിട്ട് ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഇത് അങ്ങനെ ഉപയോഗിക്കാറില്ല. ശരീരത്തെ പുനർജീവിപ്പിക്കും എന്നാണ് തമിഴ്നാട്ടുകാർ ഈ സസ്യത്തെ കുറിച്ച് പറയുന്നത്. തമിഴ്നാട്ടിലെ സിദ്ധ വൈദ്യത്തിൽ കുപ്പമേനിയുടെ പ്രാധാന്യം വളരെ വലുതാണ്. മസ്തിഷ്ക സംബന്ധമായ എല്ലാ അസുഖങ്ങൾക്കും

പ്രത്യേകിച്ച് അല്ഷിമേഷ്യസ് പോലുള്ള രോഗങ്ങൾ ചികിത്സിക്കാൻ ഉപയോഗിക്കാറുണ്ട്. കൂടാതെ ഗർഭാശയ രക്തസ്രാവം, കുടലിലെ രക്തസ്രാവം, മൂക്കിലൂടെ ഉള്ള രക്തസ്രാവം തുടങ്ങിയ ആന്തരിക രക്തസ്രാവങ്ങൾ പരിഹരിക്കാനും പ്രത്യേക രീതിയിലുള്ള ആർത്രൈറ്റിസ് രോഗങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്. നാഡി ഞരൻപുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും ചികിത്സയ്ക്കായി കുപ്പമേനി ഉപയോഗിക്കാറുണ്ട്.

Rate this post