ഇത്തവണയും ഗംഭീരമായി! ചാക്കോച്ചന്റെ പിറന്നാളിന് ഫഹദും സുരേഷേട്ടനും കൊടുത്ത ഉഗ്രൻ പണി കണ്ടോ? | Kunchacko Boban Birthday with fahadh and suresh gopi

Kunchacko Boban Birthday with fahadh and suresh gopi:

മലയാള സിനിമയുടെ അനശ്വരനും ചോക്ലേറ്റ് ഹീറോയും ആണ് നടൻ കുഞ്ചാക്കോ ബോബൻ. താരത്തിന്റെ 47 ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. തീർത്തും അപ്രത്യക്ഷിതമായി വമ്പൻ ട്വിസ്റ്റുകളോടെയും താരസാന്നിധ്യത്തിന്റേയും നടുവിലാണ് ഇത്തവണ ചാക്കോച്ചൻ തന്റെ പിറന്നാളാഘോഷം കേമമാക്കിയത്. എത്ര വലിയ താരങ്ങൾ ഒപ്പമുണ്ടെങ്കിലും സ്വന്തം കുടുംബത്തെ അതിൽനിന്ന് മാറ്റിനിർത്താൻ തയ്യാറാകാത്ത ചാക്കോച്ചന്റെ മനസ്സും തീരുമാനങ്ങളും ഇത്തവണത്തെ പിറന്നാളിലും കാണാം.

അമ്മയും ഭാര്യയും മകനും ഒപ്പം കഴിഞ്ഞ ദിവസം നടന്ന ഗരുഡൻ റിവ്യൂ ഷോയിൽ വെച്ച് താരം തൻറെ സർപ്രൈസ് പിറന്നാൾ വമ്പൻ ആഘോഷമാക്കി നടത്തിയതിന്റെ ചിത്രങ്ങൾ ചാക്കോച്ചൻ തന്നെയാണ് തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. ചാക്കോച്ചന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം ഗരുഡൻ ആണ്. ചിത്രത്തിലെ നായകന്മാരിൽ പ്രധാനിയായ സുരേഷ് ഗോപിയാണ് ഇത്തവണ ചാക്കോച്ചന് പിറന്നാൾ കേക്ക് നൽകിയത്.

ചിത്രത്തിലെ മറ്റൊരു നായകനായ ബിജുമേനോനും തിയറ്ററിൽ നടന്ന ചടങ്ങിൽ സംവിധായകൻ സിബി മലയിൽ, സുരാജ് വെഞ്ഞാറമൂട്, ഭഗത് ഫാസിൽ, നരേൻ എന്നിവരും താരത്തിന് ആശംസകളും കേക്കും നൽകുന്നത് പങ്കുവെച്ച വീഡിയോയിൽ കാണാം. ഒന്നും പ്ലാൻ ചെയ്തില്ലെങ്കിലും ഈശ്വരൻ ഈ ദിവസത്തെ ഏറ്റവും മികച്ചതാക്കി മാറ്റി. ഒരു ജന്മദിനം കൊണ്ടാടാൻ ഇതിലും മികച്ച ഒരു വഴിയുണ്ടോ എന്ന് സംശയമാണ്. എനിക്ക് വന്നുചേർന്ന സ്നേഹത്തിനും വാത്സല്യത്തിനും ആശംസക്കും നന്ദി പറയുവാൻ വാക്കുകൾ പോരെന്നും ചിത്രവും വീഡിയോയും പങ്കുവെച്ചുകൊണ്ട് ചാക്കോച്ചൻ കുറിച്ചു

ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ചത് ചാക്കോച്ചന് ഉമ്മ നൽകുന്ന ഇസഹാക്കിന്റെയും ഭാര്യയുടെയും ചിത്രമാണ്. ചിത്രങ്ങളും വീഡിയോയും കണ്ടത് മുതൽ നിരവധി പേരാണ് ചാക്കോച്ചന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. അനിയത്തിപ്രാവ് മുതൽ ഇന്ന് ഗരുഡൻ വരെ എത്തിനിൽക്കുന്ന താരത്തിന്റെ സിനിമ കാലഘട്ടങ്ങളിലൂടെ ഉള്ള യാത്രയിൽ ഒരിക്കൽ പോലും പ്രേക്ഷകർക്ക് നീരസമോ പരിഭവമോ താരത്തോടു തോന്നിയിട്ടില്ല എന്നതുതന്നെ ഒരു മികച്ച നടൻ എന്ന നിലയിലുള്ള ചാക്കോച്ചന്റെ വലിയ നേട്ടം തന്നെയാണ്.