ചോക്ലേറ്റ് നായകൻ 47 ന്റെ നിറവിൽ !! യുവമനസുകളിൽ ലഹരി പടർത്തിയ പ്രണയനായകൻ | Kunchacko Boban 47th Birthday celebration

Kunchacko Boban 47th Birthday celebration

മലയാളികളുടെ ചോക്ലേറ്റ് നായകന് ഇന്ന് നാൽപ്പത്തി ഏഴാം ജന്മദിനം. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിനു ശേഷം നിരവധി ഹിറ്റ് സിനിമകൾ ചാക്കോച്ചൻ്റെ കരിയറിൽ ഉണ്ടായിരുന്നു. 2005-ൽ കുഞ്ചാക്കോ ബോബനും, പ്രിയയും തമ്മിലുള്ള വിവാഹം നടന്നു. 2006 നു ശേഷം താരം സിനിമയിൽ നിന്ന് കുറച്ച് കാലം അവധിയെടുത്ത് റിയൽ എസ്‌റ്റേറ്റ് മേഖലയിലേക്ക് തിരിഞ്ഞു.

പിന്നീട് 2008-ൽ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിഞ്ഞു വന്നു. പിന്നീട് താരത്തിൻ്റെ നിരവധി നല്ല ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ മലയാള സിനിമയിൽ തിരക്കുള്ള അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് ചാക്കോച്ചൻ. ഇന്ന് പിറന്നാൾ ദിനത്തിൽ ചാക്കോച്ചന് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും രാവിലെ തന്നെ എത്തിയിരുന്നു.

രമേഷ് പിഷാരടിയും, മഞ്ജുവാര്യരും, കുഞ്ചാക്കോ ബോബനും തമ്മിലുള്ള സുഹൃദ്ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്. സുഹൃത്തുക്കൾ ചേർന്ന് വിദേശയാത്രകൾ നടത്തിയിട്ടുള്ള രസകരമായ വീഡിയോകളൊക്കെ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയിരുന്നത്. എന്നാൽ ഇപ്പോഴിതാ പിഷാരടി പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ അറിയിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറുന്നത്.

‘പിറന്നാൾ ആശംസകൾ ക്ഷണിച്ചു കൊള്ളുന്നുവെന്നും, സുമുഖനും, സുന്ദരനും, സൽസ്വഭാവിയുമായ സ്ഥിരം ചെറുപ്പക്കാരൻ. പുകവലി, മദ്യപാനം തുടങ്ങിയ യാതൊരു ദുശീലങ്ങുമില്ല. ലൗ ഫ്രം മൈ ഫേമിലി.ഹാപ്പി ബർത്ത്ഡേ’ എന്ന സുന്ദരമായ ക്യാപ്ഷനും, പിഷാരടി നൽകിയിരിക്കുന്നത്. പിന്നാലെ മഞ്ജുവാര്യരും ചാക്കോച്ചന് ആശംസകളുമായി എത്തുകയുണ്ടായി. ചാക്കോച്ചൻ, മഞ്ജുവാര്യർ കൂട്ടുകെട്ടിൽ ഒരു പുതിയ ചിത്രത്തിൻ്റെ ചിത്രീകരണവും ആരംഭിക്കാൻ പോവുകയാണ്.