എന്റെ പൊന്നോ!! ഇത്രയും കാലം ഈ വലിയ സൂത്രം അറിയാതെ പോയല്ലോ കഷ്ടം ആയി! പെട്ടെന്ന് കണ്ടോളൂ..

ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് കുക്കറും നൂലും കൊണ്ടുള്ള ഒരു കൊച്ചു സൂത്രമാണ്. വീട്ടമ്മമാർക്ക് വളരെയേറെ പ്രയോജനകരമായ ഒരു അറിവാണിത്. വീട്ടിൽ കുക്കർ ഉപയോഗിക്കാത്ത അമ്മമാർ വളരെ ചുരുക്കമായിരിക്കും. കാരണം പാചകം എളുപ്പമാക്കാൻ ഇന്നത്തെ കാലഘട്ടത്തിൽ കുക്കർ ഉണ്ടായേ പറ്റുകയുള്ളൂ.

കുക്കർ ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കുക്കർ ഉപയോഗിക്കുന്നവർ ബുദ്ധിമുട്ടുന്ന ഒരുകാര്യമാണ് കുക്കറിന്റെ മൂടി ടൈറ്റാകുന്നതും ലൂസാകുന്നതും. അതുപോലെതന്നെ കുക്കറിന്റെ പിടി ലൂസാകുന്നതും ഒരു ബുദ്ധിമുട്ട് തന്നെയാണ്. പിടി ലൂസാകുമ്പോൾ നമ്മൾ അത് ടൈറ്റാക്കും, പിന്നെ കുറച്ചു ദിവസം കഴിയുമ്പോൾ വീണ്ടും ലൂസാകും.

അങ്ങിനെ വരുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഇങ്ങനെ വരുമ്പോൾ അതിന്റെ സ്ക്രൂ ഊരിയെടുത്ത ശേഷം അതിൻമേൽ നൂലുകൊണ്ട് എല്ലായിടത്തും ഒന്ന് ചുറ്റിയെടുക്കുക. അതിനുശേഷം ഇത് നമുക്ക് കുക്കറിന്റെ പിടിയിൽ സ്ക്രൂ ചെയ്തു പിടിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കുക്കറിന്റെ പിടി നല്ലപോലെ ടൈറ്റാകുകയും

ഏറെകാലം അത് നിലനിൽകുകയും ചെയ്യുന്നതാണ്. വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണ് ഇതെങ്കിലും വളരെയേറെ എഫക്റ്റീവ് ആയിട്ടുള്ള ഒരു സൂത്രം തന്നെയാണിത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Grandmother Tips