ഉള്ളി വാട്ടി ഇനി സമയം കളയേണ്ട.. എളുപ്പത്തിൽ അടിപൊളി കോഴിക്കോടൻ ചിക്കൻ ദം ബിരിയാണി.!! | Kozhikodan Chicken Dum Biriyani Recipe

Kozhikodan Chicken Dum Biriyani Recipe Malayalam : ബിരിയാണി ഒത്തിരി ഇഷ്ടപ്പെടുന്ന ആളുകളാണ് എല്ലാവരും. അതിൽ കോഴിക്കോട് ബിരിയാണിക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ബിരിയാണിയെ കുറിച്ച് എടുത്തു പറയുമ്പോൾ എല്ലാവരും ചോദിക്കുന്ന കാര്യമാണ് കോഴിക്കോടൻ ബിരിയാണി കഴിച്ചിട്ടുണ്ടോ എന്നത്. അത്രമാത്രം ചോദിക്കണമെങ്കിൽ ആ ബിരിയാണിയിൽ എന്തായിരിക്കും ചേർക്കുന്നത്, എങ്ങനെയായിരിക്കും തയ്യാറാക്കുന്നത്.

എന്തൊക്കെ രഹസ്യങ്ങളുടെ പ്രത്യേകതകൾ ഉണ്ടായിരിക്കും, ഈ ബിരിയാണി ഇത്രമാത്രം എടുത്തു പറയുന്നതിന് കാരണം എന്തായിരിക്കും. ഇതിനുവേണ്ടി ആദ്യമേ വേണ്ടത് മിക്സിയുടെ ജാറിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, നന്നായിട്ട് ചതച്ചെടുത്ത് മാറ്റിവയ്ക്കുക. അതിനു ശേഷം സവാള നീളത്തിൽ അരിഞ്ഞെടുക്കുക, അത് ഒരു വലിയ പാത്രത്തിലേക്ക് മാറ്റുക.

Dum Biriyani

സവാളയിലേക്ക് തന്നെ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് ചേർത്ത് അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ചിക്കൻ മസാല, ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക. കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കാം. കഴുകി വൃത്തിയായി ക്ലീൻ ചെയ്തു വെച്ചിട്ടുള്ള ചിക്കൻ കട്ട് ചെയ്തതും കൂടി ചേർത്തു കൊടുക്കാം. ഇത്രയും ചേർത്ത് അതിനുശേഷം ബിരിയാണി അരി കഴുകി ക്ലീൻ ചെയ്ത് ഒരു 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച്, അണ്ടിപരിപ്പും, മുന്തിരിയും, വറുത്ത് കോരി മാറ്റിവയ്ക്കുക, ശേഷം അതേ നെയ്യിൽ തന്നെ പട്ട, ഗ്രാമ്പു, വഴണ ഇല ചേർത്ത് നന്നായി വഴറ്റി അതിലേക്ക് കുതിർത്തു വെച്ചിട്ടുള്ള അരിയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video Credit : Kuttis Taste and Tips