കൂര്‍ക്ക സിമ്പിള്‍ ആയി തൊലി കളയാം എന്റെ അനുഭവം.. ഇതൊന്നു നോക്കൂ എളുപ്പമാർഗം ഇതാ.. | How To Peel Koorka | Easy Method |Koorka Peeling

ചൈനക്കാരുടെ ഉരുളക്കിഴങ്ങ് എന്ന് അറിയപ്പെടുന്ന ഒന്നാണ് കൂർക്ക. പോഷക ഗുണത്തിലും അതുപോലെ തന്നെ ഔഷധഗുണത്തിലും മുന്നിൽ നിൽക്കുന്ന ഒരു കിഴങ്ങുവർഗം ആണിത്. എല്ലാ വർക്കും കഴിക്കുവാനുള്ള ഇഷ്ടമുള്ള ഒരു വിഭവമാണ് കൂർക്ക കൊണ്ടുള്ളത്. എന്നാൽ കൂർഗ് നന്നാക്കി എടുക്കുന്നത് പലർക്കും വിഷമവും ബുദ്ധിമുട്ടും ഉള്ള ഒരു കാര്യമാണ്. പല രീതിയിൽ ന

മ്മൾ കൂർക്ക നന്നാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഏറ്റവും എളുപ്പവും സിമ്പിൾ ആയ ഒരു രീതി നമുക്ക് നോക്കാം. നല്ലപോലെ ഉണങ്ങിയ കൂർക്ക യാണ് നമ്മൾ വാങ്ങുന്നതെങ്കിൽ അത്ര സിമ്പിൾ ആയിട്ട് നമുക്ക് കൂർക്ക ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതല്ല. നമ്മൾ കൂർക്ക സാധാരണ വെള്ളത്തി ലിട്ടു വെക്കുന്ന ഒരു സമയം ഉണങ്ങിയ കൂർക്ക ആണ് വാങ്ങുന്നതെങ്കിൽ കൂട്ടേണ്ടിവരും. കൂർക്ക

നമ്മൾ കുറച്ചുസമയം വെള്ളത്തിലിട്ടു വയ്ക്കുക അങ്ങനെ ചെയ്യുന്ന എന്തിനാണെന്നോ അതിലെ മണ്ണും പൊടിയും ഒക്കെ മാറി കിട്ടാൻ വേണ്ടിയാണ്. നന്നായിട്ട് ഉണങ്ങിയ കൂർക്ക ആണെങ്കിൽ അതിൽ മണ്ണും അധികം പിടിച്ചിട്ട് ഉണ്ടാകില്ല അതൊക്കെ പോയിട്ടുണ്ടാകും. അടുത്തതായി കഴുകി യെടുത്ത കൂർക്ക നമ്മൾ അരി ഒക്കെ വാങ്ങുന്ന ചാക്കി ലേക്ക് ഇടുക. അതിനുശേഷം

കാലു കൊണ്ട് നന്നായി ചവിട്ടി എടുക്കുക. ഈ രീതിയാണ് കൂർക്കയുടെ തൊലി കളയാനുള്ള ഏറ്റവും എളുപ്പ മാർഗ്ഗം. ഇങ്ങനെ ചവിട്ടി എടുത്തതിനു ശേഷം ബാക്കി വരുന്ന തൊലി ഒരു കത്തി കൊണ്ട് ചിരണ്ടി കളയുക. രാത്രിവെള്ളത്തിൽ കൂർക്ക ഇട്ടു വച്ച ശേഷം രാവിലെ ചെയ്യുകയാണെങ്കിൽ ഏറ്റവും എളുപ്പം ആയിരിക്കും. Video Credits : Tips For Happy Life