ചൊറിയണം, അഥവാ കടിത്തൂവയുടെ ഈ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.!! | kodithoova Plant Benefits

Kodithoova Plants Benefits : സാധാരണയായി നമ്മുടെ നാട്ടിൽ ചൊറിയണം അല്ലെങ്കിൽ കടുത്തൂവ ആരുമധികം ഉപയോഗിക്കാറില്ല. നിരവധി ഔഷധ മൂല്യങ്ങൾ ഉള്ള ഈയൊരു ചെടിയുടെ അധികം ആർക്കും അറിയാത്ത ചില ഔഷധ ഗുണങ്ങൾ മനസ്സിലാക്കാം.ഈയൊരു ചെടിയുടെ ഇലയോ തണ്ടോ തൊട്ടാൽ വളരെയധികം ചൊറിച്ചിൽ ഉണ്ടാകും എന്നതു കൊണ്ടുതന്നെയാണ് ആരും അധികം ഇത് ഉപയോഗിക്കാൻ താല്പര്യപ്പെടാത്തത്. എന്നാൽ നമ്മുടെ നാട്ടിൻ പുറങ്ങളിൽ വളരെയധികം സുലഭമായി കാണുന്ന ഒരു ചെടിയാണ് ചൊറിയണം അഥവാ കടിത്തൂവ.

ആർത്രൈറ്റിസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഒരു ഔഷധമായി ഈയൊരു ചെടി ഉപയോഗപ്പെടുത്താൻ സാധിക്കും.അതിനായി ചെടിയുടെ ഇല വെള്ളത്തിൽ ഇട്ട് ആർത്രൈറ്റിസ് അനുഭവപ്പെടുന്ന ഭാഗങ്ങളിൽ ആ വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതി. കൈ വിരലുകൾ, പാദഭാഗം എന്നിവിടങ്ങളിലെല്ലാം ഈ ഒരു രീതി ചെയ്തു നോക്കാവുന്നതാണ്.മൂത്ര സംബന്ധമായ അസുഖങ്ങൾ അതായത് മൂത്രത്തിലെ കല്ല്,

പഴുപ്പ് എന്നീ രോഗങ്ങൾക്ക് ചൊറിയണത്തിന്റെ ഇല തിളപ്പിച്ച ചായ കുടിക്കുന്നത് ഗുണം ചെയ്യും. കൂടാതെ തുമ്മൽ,ചുമ,അലർജി പ്രശ്നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണാനും ഈ ഒരു ഇലയുടെ ചെടി ഉപയോഗപ്പെടുത്താവുന്നതാണ്. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടുന്നതിന് ചൊറിയണത്തിന്റെ ഇല തിളപ്പിച്ച ചായ കുടിച്ചാൽ മതി. ചെന്നിക്കുത്ത്, സാധാരണ തലവേദന, ടെൻഷൻ മൂലം ഉണ്ടാകുന്ന തലവേദന എന്നിവയ്ക്ക് ഈയൊരു ചെടി ഔഷധമായി

ഉപയോഗപ്പെടുത്തുന്നുണ്ട്.ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതിനും ഈ ഒരു ചെടിയുടെ ഇല ഉപയോഗിക്കാവുന്നതാണ്. തൊലിപ്പുറത്ത് ഉണ്ടാകുന്ന എക്സിമ പോലുള്ള അസുഖങ്ങൾക്കും ഈയൊരു ചെടി ഔഷധമായി ഉപയോഗിക്കാറുണ്ട്. ആർത്തവ ക്രമക്കേടുകൾ അമിതമായ തടി എന്നിവ ശരിയാക്കുന്നതിനുള്ള ഔഷധക്കൂട്ടുകളിലും ഈയൊരു ചെടിയുടെ സ്ഥാനം എടുത്തു പറയേണ്ട തന്നെയാണ്. ചൊറിയണം അഥവാ കടുത്തൂവയുടെ കൂടുതൽ ഔഷധഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്. Video Credit : EasyHealth

Rate this post