അടുക്കളമാലിന്യത്തില്‍ നിന്ന് കമ്പോസ്റ്റ് ഇനി എളുപ്പത്തിൽ തന്നെ ഉണ്ടാകാം.. എങ്ങനെ എന്ന നോക്കൂ.. | Easy Compost Making

അടുക്കള മാലിന്യങ്ങള്‍ ഒഴിവാക്കുന്നത് പലര്‍ക്കുമൊരു തലവേദനയാണ്, പ്രത്യേകിച്ചു സിറ്റിയിൽ താമസിക്കുന്നവര്‍ക്ക്. അടുക്കളയില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്‌കരിച്ച് കമ്പോസ്റ്റാക്കി കൃഷിക്ക് ഉപയോഗിക്കുന്നവരുമുണ്ട്.നിരവധി മാര്‍ഗങ്ങളായ പൈപ്പ് കമ്പോസ്റ്റ്, ബിന്‍ കമ്പോസ്റ്റ് തുടങ്ങി വഴിയാണ് മാലിന്യങ്ങള്‍ കമ്പോസ്റ്റ് രൂപത്തിലേക്ക് മാറ്റുന്നത്. ഈ കമ്പോസ്റ്റ് വൈസ്റ്റ്‌ നമ്മുടെ പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ പച്ചക്കറികൾ നന്നായി 

തഴച്ചു വളരാറുണ്ട്. കമ്പോസ്റ്റ് വളം ഉണ്ടാക്കുമ്പോൾ അത് വല്ലാതെ കുഴഞ്ഞിരിക്കുന്നത് ചിലർക്ക് എങ്കിലും അറപ്പ് ഉളവാക്കറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇതൊന്നുമില്ലാതെ നല്ല ഡ്രൈ ആയിട്ടുള്ള കമ്പോസ്റ്റ് വളം കിട്ടാൻ ഇതൊന്നു മാത്രം ചെയ്താൽ മതി. മണ്‍ ചട്ടിയാണ് ഇത്തരത്തില്‍ കമ്പോസ്റ്റ് തയാറാക്കാന്‍ ഉപയോഗിക്കാന്‍ ഏറെ അനുയോജ്യം. മണ്‍ചട്ടി ലഭ്യമല്ലെങ്കില്‍ പ്ലാസ്റ്റിക്ക് ബക്കറ്റ്

ഉപയോഗിക്കാം. കമ്പോസ്റ്റ്  നിർമ്മിക്കാനായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പാത്രത്തിലേക്ക് ആദ്യം കരിയിലയും കുറച്ച് പച്ചിലകളും ഇട്ടു കൊടുക്കണം. കമ്യൂണിസ്റ്റ് പച്ചയുടെ ഇല ശീമക്കൊന്നയുടെ ഇല  ഇവയൊക്കെയാണ് കമ്പോസ്റ്റിന് ഉപയോഗിക്കാൻ പറ്റുന്ന പച്ചിലകൾ ഇതിനു മുകളിലേക്ക് വേണം നമ്മുടെ വേസ്റ്റുകൾ ഇടാൻ വേസ്റ്റുകൾ കൊപ്പം വീട്ടിലെ ചാരവും ഇട്ടുകൊടുക്കാം.. ഇതിനു മുകളിലേക്ക് ഒരു പിടി ചകിരിച്ചോറ്  വിതറി ഇടാം. ഇങ്ങനെ 10 ദിവസം

വരെയുള്ള വേസ്റ്റുകൾ സൂക്ഷിക്കാം ഓരോ ദിവസവും വേസ്റ്റ്ഇട്ടതിനുശേഷം അതിനു മുകളിലേക്ക് ചാകിരി ചോറ് ഇട്ടു കൊടുക്കണം. പത്ത് ദിവസത്തിനു ശേഷം രണ്ടാഴ്ചയോളം വെസ്റ്റ് സൂക്ഷിക്കുന്ന പാത്രം മൺചട്ടി കൊണ്ടോ മറ്റെന്തെങ്കിലും കൊണ്ടോ നന്നായി മൂടിവെക്കുക. രണ്ടാഴ്ചയ്ക്കു ശേഷം ഇത് നല്ല കമ്പോസ്റ്റ് വളമായി മാറിയിട്ടുണ്ടാവും. ഇത് നമ്മുടെ ചെടികളിലേക്കും പച്ചക്കറികൾക്കും ഇട്ടുകൊടുക്കാം. കമ്പോസ്റ്റിൽ കഴിവതും ചോർ ഇടുന്നത് ഒഴിവാക്കണം.  Video Credits : Mini’s LifeStyle