കിച്ചൺ സിങ്കിന്റെ ബ്ലോക്ക്‌ മാറ്റാൻ ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി.. വീട്ടമ്മമാരുടെ ആ വലിയ തലവേദനക്ക് പരിഹാരമായി..

കിച്ചൺ സിങ്കിന്റെ ബ്ലോക്ക്‌ മാറ്റാൻ ഇനി സ്റ്റീൽ ഗ്ലാസ്സ് മാത്രം മതി! 😳😱 വീട്ടമ്മമാരുടെ ആ വലിയ തലവേദനക്ക് പരിഹാരമായി 😳👌 ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് നമ്മുടെ അടുക്കളയിലെ വാഷ്‌ബേസിൻ അല്ലെങ്കിൽ കിച്ചൺ സിങ്ക് ബ്ലോക്കായി കഴിഞ്ഞാൽ അത് എങ്ങിനെ എളുപ്പത്തിൽ മാറ്റിയെടുക്കാം എന്നതിനെ കുറിച്ചാണ്. നമ്മുടെ വീട്ടിലുള്ള ഒരു സ്പെഷ്യൽ സാധനം ഉപയോഗിച്ചാണ് നമ്മൾ ഈ ബ്ലോക്ക് മാറ്റാൻ പോകുന്നത്.

അടുക്കളയിലെ സിങ്കില്‍ ബ്ലോക്കുണ്ടാകുന്നത് സർവസാധാരണമാണ്. മിക്കവാറും ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞു കൂടുന്നതായിരിക്കും ഇതിന് കാരണമാകുന്നത്. പാത്രം കഴുകി കഴിയുമ്പോൾ അതിലെ അവശിഷ്ടങ്ങൾ അടിഞ്ഞു കൂടുന്നത് കൊണ്ട് സിങ്കുകളിൽ വെള്ളം കെട്ടി നിൽക്കും, ഇത് കളയാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. കിച്ചണ്‍ സിങ്കിൽ എത്ര വലിയ ബ്ലോക്ക് വന്നാലും ഈസ്സിയായി നമുക്ക് ശരിയാക്കാവുന്നതേ ഉളളൂ..

അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു സ്റ്റീൽ ഗ്ലാസ് ആണ്. കിച്ചൻ സിങ്കിൽ വെള്ളം പോകുന്ന ഭാഗത്ത് ഈ സ്റ്റീൽ ഗ്ലാസ് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ വെള്ളത്തിൽ പൊക്കിയും താത്തിയും എടുക്കുകയെണെങ്കിൽ താഴെ അടിഞ്ഞു കൂടിയിരിക്കുന്ന അവശിഷ്ടങ്ങൾ എയറിൽ മുകളിലേക്ക് വരുകയും ബ്ലോക്ക് മാറി കെട്ടിക്കിടക്കുന്ന വെള്ളമെല്ലാം താഴേക്ക് വേഗത്തിൽ തന്നെ പോവുകയും ചെയ്യുന്നതാണ്. എന്നിട്ട് അതിലെ വേസ്റ്റ് എല്ലാം നീക്കുക.

ഗ്ലൗസ് ഇട്ട് ചെയ്യുകയാണെങ്കിൽ നിങ്ങൾക്കും ഇങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവുകയില്ല. സ്റ്റീൽ ഗ്ലാസു കൊണ്ട് ഇങ്ങനെ ചെയ്യുമ്പോൾ വീട്ടമ്മമാരുടെ ഈ വലിയ തലവേദനക്ക് ഒരു പരിഹാരമാകുന്നതാണ്. എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീട്ടമ്മമാർക്ക് വളരെയേറെ പ്രയോജനപ്പെടുന്ന ഒരു ട്രിക്കാണിത്. നിങ്ങളും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ.. Video credit: Grandmother Tips