ബാത്റൂമിലോ കിച്ചൻ സിങ്കിലോ ബ്ലോക്ക് ഉണ്ടെങ്കിൽ പെട്ടെന്ന് മാറ്റാൻ ഇങ്ങനെ ചെയ്താൽ മതി.!! | Kitchen sink and bathroom cleaning tips

Kitchen sink and bathroom cleaning tips malayalam : പലപ്പോഴും നമ്മൾ അനുഭവിക്കുന്നതാണ് സിങ്കിലെയും ബാത്റൂമിലേയും ബ്ലോക്ക്. ഇത് കാരണം ബുദ്ധിമുട്ടുന്ന നിരവധി അമ്മമാരാണ് ഇന്നുള്ളത്. അതിനുള്ള പരിഹാരമായാണ് ഇന്ന് നമ്മൾ ഇവിടെ വന്നിരിക്കുന്നത്. വെള്ളം പോവാതെ കെട്ടിക്കിടക്കുന്നതും ചെറിയ ബ്ലോക്ക് ഒക്കെ ആണെങ്കിൽ കുറച്ചു ബേക്കിംഗ് സോഡാ സിങ്കിലേക്ക് ഇട്ട്

അതിന്റെ മുകളിൽ അല്പം വിനാഗിരി ഒഴിച്ചാൽ തന്നെ കുറെയൊക്കെ ബ്ലോക്ക് നീങ്ങും. ഇനി ഇതൊന്നും ഏൽക്കുന്നില്ല എങ്കിൽ അതിനൊക്കെ ഉടനെ പരിഹാരവുമായി വന്ന ഒരു ഉത്പന്നത്തെ പരിചയപ്പെടാം. കിവി ഡ്രൈനെക്സ് എന്നൊരു കെമിക്കൽ പൗഡർ ഇന്ന് കടകളിൽ ഒക്കെ ലഭ്യമാണ്. അത് അല്പം എടുത്ത് സിങ്കിലേക്ക് ഇട്ട് കൊടുത്തു കുറച്ചു സമയം വെക്കുക.

Kitchen sink

അത് പതഞ്ഞു വരുന്നത് നമുക്ക് കാണാൻ സാധിക്കും. ബാത്റൂമിലെ സീവിൽ ആണെങ്കിൽ കുറച്ചു കഴിഞ്ഞു ഒരു ബക്കറ്റു വെള്ളം ഒഴിക്കുക. വാഷ് ബേസിൽ ആകുമ്പോൾ കുറച്ചു സമയം പൈപ്പ് തുറന്നിട്ടാൽ മതി. ബ്ളോക്ക് ഒക്കെ നീങ്ങി ക്ലീൻ ആയത് അറിയാൻ സാധിക്കും. മുടി ഒക്കെ കുടുങ്ങിയതാണെങ്കിൽ അവയൊക്കെ വളരെ പെട്ടെന്ന് ഉരുകി ബ്ലോക്ക് ഒക്കെ മാറാൻ ഇത് സഹായകരമാണ്.

ഇത് കെമിക്കൽ ആയതിനാൽ ചർമത്തിൽ ആവാതെ ശ്രദ്ധിക്കുക. കയ്യിൽ ഒരു ഗ്ലൗസോ കവറോ മറ്റോ ധരിച്ച ശേഷം മാത്രം ശ്രമിക്കുക. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. Video credit : Ansi’s Vlog