ഈ ആറു ലക്ഷണങ്ങള്‍ നിങ്ങൾക്കുണ്ടോ.? 😳 എങ്കിൽ നിങ്ങളുടെ കിഡ്നി തകരാറിലാണ്; ഡോക്‌ടർ പറയുന്നത് കേൾക്കൂ.. 😳👌

ഈ ആറു ലക്ഷണങ്ങൾ ഉണ്ടോ.? എങ്കിൽ നിങ്ങളുടെ കിഡ്നി തകരാറിൽ ആകാൻ സാധ്യത കൂടുതൽ ആണെന്നാണ് ഡോക്ടർ തോമസ് മാത്യൂ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം പ്രായമാകുന്ന 100 പേരിൽ 13 പേരും വൃക്കരോഗം ഉള്ളവരാണ്. ശരീരത്തിലെ രക്തത്തെ മുഴുവൻ ശുദ്ധിയോടെ വെക്കുന്ന ഏറ്റവും പ്രധാന കടമയാണ് വൃക്കക്കുള്ളത്. ശരീരത്തിലെ മെറ്റബോളിസത്തിനു ശേഷം യൂറിയ,

അംളം അടക്കമുള്ള ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളായൊക്കെ പുറന്തള്ളുന്നതും വൃക്കയുടെ കടമകളാണ്. ഇത്തരത്തിൽ ഒക്കെ പ്രവർത്തിക്കുന്ന വ്യക്കയ്ക്ക് എന്തെങ്കിലും രോഗം ഉണ്ടോ.? രോ​ഗം വന്നാൽ എങ്ങനെ നമുക്ക് കണ്ടെത്താം.? കിഡ്നി നിശബ്ദമായി പ്രവർത്തിക്കുന്ന ഒരാവയവമാണ് അതുകൊണ്ട് തന്നെ കിഡ്നിക്ക് 50 ശതമാനമെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ മാത്രമായിരിക്കും ശരീരത്തിൽ ബാഹ്യ ലക്ഷണങ്ങൾ പ്രകടമാവുന്നത്.

നല്ല രീതിയിൽ ആരോഗ്യം നോക്കുന്ന ഒരാൾക്ക് പെട്ടെന്ന് കണ്ണിന്റെ തടങ്ങളിലോ മുഖത്തോ കാലിന്റെ കണങ്കാലിലോ ഒക്കെ പെട്ടെന്ന് നീർകെട്ട് കാണുകയാണെങ്കിൽ, അല്ലങ്കിൽ യാത്രയ്ക്ക് ശേഷം കണങ്കാലിൽ കാണുന്ന നീർക്കെട്ട്, മൂത്രത്തിന്റെ നിറത്തിൽ വരുന്ന വ്യത്യാസങ്ങൾ, മുത്രത്തിന്റെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ, മൂത്രത്തിനൊപ്പം രക്തത്തിന്റെ അംശം കാണപ്പെടുക, കൂടുതൽ തവണ മൂത്രമൊഴിക്കുക, മൂത്ര ശങ്ക വർധിക്കുക,

പെട്ടന്ന് ശരീര ഭാരം വർധിക്കുക, പെട്ടന്നുണ്ടാകുന്ന പനി, ക്ഷീണം ശരീര വേദനകൾ അനുഭവപ്പെടുകയാണ് എങ്കിൽ അത് വൃക്കരോഗത്തിന്റെ‍ ഒരു ലക്ഷണമാണ്. കൂടുതൽ വിവരങ്ങൾ ഡോക്ടർ തോമസ് മാത്യൂ വീഡിയോയിലൂടെ വിശദമായി പറഞ്ഞു തരുന്നുണ്ട്. കൂടുതല്‍ വീഡിയോകള്‍ക്കായി Baiju’s Vlogs ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Baiju’s Vlogs

Rate this post