കിഡ്നി സ്റ്റോൺ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് അറിയുമോ?? അതിന്റെ ലക്ഷണങ്ങൾ കാരണങ്ങൾ എന്തൊക്കെ എന്ന് അറിയണ്ടേ.. എങ്ങനെ എന്ന് നോക്കൂ.. | Causes & Risk Factors Of Kidney Stone

നമ്മൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ് കിഡ്‌നി സ്‌റ്റോണ്‍ അല്ലെങ്കിൽ മൂത്രക്കല്ല്. ഇപ്പോൾ വളരെ സാധാരണമായ രോഗം ആയിക്കൊണ്ടിരിക്കുകയാണ് കിഡ്നി സ്റ്റോൺ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ വേദനയാണ് കിഡ്നി സ്റ്റോണിന് ഉള്ളത്. രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറന്തള്ളാൻ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകള്‍. എന്നാല്‍ വൃക്കയിലെ കല്ലുകൾ വൃക്ക

തകരാർ ഉണ്ടാക്കാം. വൃക്ക, മൂത്രവാഹിനി, മൂത്രസഞ്ചി തുടങ്ങിയവയില്‍ കാണപ്പെടുന്ന ക്രിസ്റ്റൽ കല്ലുകളെയാണ് വൃക്കയിലെ കല്ലുകള്‍ എന്ന് വിളിക്കുന്നത്. കാൽസ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്‍റെയും ശേഖരം അടിഞ്ഞു കൂടിയാണ് വൃക്കയിലെ കല്ലുകളായി മാറുന്നത്. ഇത്‌ ശരീരത്തിൽ കൂടുമ്പോൾ, അത് കട്ടിയായി കല്ല് പോലെയാകുന്നു. ഇത്തരത്തിലുള്ള മിനറൽസ് ധാരാളം ശരീരത്തിൽ ഉള്ളത് കൊണ്ടോ അല്ലെങ്കിൽ

പുറത്തോട്ടു പോകാത്തതു കൊണ്ടോ ആണ് കിഡ്നി സ്റ്റോൺ പ്രധാനമായും ഉണ്ടാകുന്നത്. ശരീരത്തിൽ വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോൺ എന്ന രോഗം ഉണ്ടാകാനുള്ള പ്രധാന കാരണം.  ശരീരത്തിലെത്തുന്ന വിഷാംശം വെള്ളത്തിലൂടെ പുറന്തള്ളപ്പെടും അതിനു സാധിക്കാതെ വരുമ്പോൾ അത് കിഡ്നി അടിഞ്ഞുകൂടുകയും കിഡ്നി സ്റ്റോൺ ആയി മാറുകയും ചെയ്യും. വെള്ളം കുടിക്കുന്നത് കിഡ്നി സ്റ്റോണിനെ ഒരു പരിധിവരെ തടഞ്ഞു നിർത്തും.

ഉപ്പും, മധുരവും, ചോക്ലേറ്റ്, പ്രോട്ടീൻ അടങ്ങിയ ഭക്ഷണ കഴിക്കുന്നത്  തുടങ്ങിവയെല്ലാം കിഡ്നിസ്റ്റോൺ ഉണ്ടാവാനുള്ള കാരണങ്ങളാണ്. ഉപ്പിന്‍റെ അമിത ഉപയോഗം എല്ലുകളില്‍ നിന്നും കാൽസ്യം വലിച്ചെടുത്ത് കിഡ്നിയില്‍ നിക്ഷേപിക്കാന്‍ കാരണമാകും. ഇത് സ്റ്റോണ്‍ ആയി മാറും. അത് പോലെ തന്നെ പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നതും കിഡ്നിസ്റ്റോൺ ഉണ്ടാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video Credits : Baiju’s Vlogs