
രാവിലെ അരി അരച്ച് നല്ല പഞ്ഞി പോലെ സോഫ്റ്റ് പാലപ്പം തയ്യാറാക്കാം! ഇനി രാത്രി തന്നെ അരി അരച്ച് മാവ് തയ്യാറാക്കേണ്ട.!!
രാവിലെ അരി അരച്ച് നല്ല പഞ്ഞി പോലെ സോഫ്റ്റ് പാലപ്പം തയ്യാറാക്കാം.. ഇനി തേങ്ങാപ്പാൽ എടുക്കേണ്ട, രാത്രി തന്നെ അരി അരച്ച് മാവും തയ്യാറാക്കേണ്ട. നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് പഞ്ഞിപോലെ സോഫ്റ്റായ ഒരു പാലപ്പത്തിന്റെ റെസിപ്പിയാണ്. സാധാരണ പാലപ്പം തയ്യാറാക്കാനായി തലേദിവസം തന്നെ അരിയരച്ച് മാവ് തയ്യാറാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ കുറച്ചു വെത്യസ്തമായി രാവിലെ അരി അരച്ചാണ് മാവ് തയ്യാറാക്കുന്നത്.
രാത്രി അരി അരക്കുന്നില്ലെങ്കിലും അരിയും മറ്റും നമ്മൾ തലേ ദിവസം തന്നെ വെള്ളത്തിൽ കുതിർത്തി വെക്കണം ട്ടാ.. ആദ്യം 1/2 kg പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കിയെടുക്കുക. എന്നിട്ട് അതിലേക്ക് 1/2 മുറി തേങ്ങ ചിരകിയത് ചേർത്തുകൊടുക്കാം. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് 1/2 tsp ഈസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവയാണ്. അതിനുശേഷം ഇത് മുങ്ങി കിടക്കാൻ ആവശ്യമായ വെള്ളം ഒഴിച്ച് കൊടുക്കുക. ഈ വെള്ളത്തിലാണ് നമ്മൾ രാവിലെ
ഇത് അരച്ചെടുക്കുന്നത്. ഇനി ഇതിലേക്ക് കുറച്ച് ചോറ് ചേർത്ത് കൊടുക്കാം. എന്നിട്ട് ഇതെല്ലാംകൂടി ഒന്ന് മിക്സ് ചെയ്തെടുക്കുക. ഇനി ഇത് അടച്ചു വെച്ച് രാവിലെ സോഫ്റ്റ് പാലപ്പം ചുട്ടെടുക്കാം. അതിനായി രാവിലെ ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് നല്ലപോലെ അരച്ചെടുക്കുക. ഇനി ഇത് ഒരു അരമണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുത്ത് നല്ലപോലെ മാവ് മിക്സ് ചെയ്‌ത് എടുക്കാവുന്നതാണ്.
ഇനി ഇത് നമുക്ക് ചുട്ടെടുക്കാവുന്നതാണ്. അതിനായി ഒരു പാലപ്പച്ചട്ടി അടുപ്പത്ത് വെച്ച് അതിൽ കുറച്ച് ഓയിൽ പുരട്ടി നല്ലപോലെ ഒന്ന് ചൂടാക്കിയെടുക്കുക. എന്നിട്ട് ഇതിലേക്ക് മാവ് ഒഴിച്ച് കൊടുത്ത് നല്ലപോലെ ചുറ്റിച്ചെടുത്ത് മൂടിവെച്ച് 2 മിനിറ്റ് വേവിച്ചെടുക്കുക. അതിനുശേഷം പാലപ്പം ചട്ടിയിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. അങ്ങിനെ നല്ല പഞ്ഞി പോലെ സോഫ്റ്റ് പാലപ്പം ഇവിടെ റെഡിയായിട്ടുണ്ട്. Video credit: Eva’s world