പഞ്ഞി പോലൊരു സോഫ്റ്റ്‌ വട്ടയപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. നാടൻ വട്ടയപ്പം എളുപ്പത്തിൽ തയ്യാറാക്കാം.!! | Kerala Style Soft Vattayappam Recipe

Kerala Style Soft Vattayappam Recipe Malayalam : മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് വട്ടയപ്പം. ഈവനിംഗ് സ്നാക്സ് ആയിട്ടും രാവിലത്തെ കാപ്പിടെ കൂടെയും ഒക്കെ കഴിക്കാറുണ്ട്. എങ്ങനെയാണ് നാടൻ വട്ടേപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ. ആദ്യം ആവശ്യത്തിന് ഇഡലി റൈസ് അല്ലങ്കിൽ പച്ചരി എടുക്കുക. ഇത് ഏകദേശം മൂന്ന് മണിക്കൂർ വെള്ളത്തിൽ വച്ച് നന്നായി കുതിർക്കുക.

അതിനുശേഷം വെള്ളം തെളിയുന്നതുവരെ കഴുകി എടുക്കുക. കഴുകിയെടുത്ത അരി നന്നായി തോരാൻ ഒരു അരിപ്പ പത്രത്തിലേക്ക് മാറ്റി വയ്ക്കുക. തോർന്ന അരിയുടെ കുറച്ചു എടുത്ത് അതിലേക്ക് കുറച്ച് തേങ്ങാപ്പാലും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. തേങ്ങയിൽ അൽപം ഇളം ചൂടുവെള്ളം ചേർത്ത് നന്നായി അരച്ചു കഴിഞ്ഞാൽ നല്ല തേങ്ങാപ്പാൽ കിട്ടും. അരച്ച കിട്ടിയ മാവിൽ നിന്ന് ഒരു സ്പൂൺ മാവ് എടുത്ത് ഒരു പാനിലേക്ക് കുറച്ച്

വെള്ളമൊഴിച്ച് നന്നായി വറ്റിച്ച് കുറുക്കി എടുക്കുക. ഇങ്ങനെ കുറിക്കി എടുക്കുന്നതിന് പറയുന്ന പേരാണ് കപ്പി കാച്ചുക. ബാക്കി അരയ്ക്കാനുള്ള അരികിലേക്ക് കപ്പി കാച്ചിയതും അരക്കപ്പ് തേങ്ങിയും ഏലക്കായുടെ കുരുവും തേങ്ങ പാലും അല്പം ഇൻസ്റ്റന്റ് ഈസ്റ്റും ചേർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് ആദ്യം അരച്ച മാവുമായി നന്നായി മിക്സ് ചെയ്തു മൂടിവെക്കുക.

ഒരു നാലഞ്ച് മണിക്കൂറിനു ശേഷം മാവ് നന്നായി പൊങ്ങി വരും. പൊങ്ങിയ മാവ് ഇഡലി പാത്രത്തിൽ അല്പം നെയ്യോ എണ്ണയോ തടവിനു ശേഷം പാത്രത്തിലേക്ക് ഒഴിച്ച് ആവി കയറ്റി വേവിച്ചു എടുക്കാം. വെന്തു വന്ന വട്ടയപ്പത്തിലേക്ക് ആവശ്യത്തിന് ഉണക്ക മുത്തിരിയോ നട്സ് വെച്ച് ഡെക്കറേറ്റ് ചെയ്യാം. Video credit: Kerala Recipes By Nitha

Rate this post