കലക്കൻ കൊഞ്ച് റോസ്റ്റ്! എന്ത് ടേസ്റ്റ് ആണ് ഈ കൊഞ്ച് റോസ്റ്റ്; ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ! | Kerala Style Prawns Roast Recipe

Kerala Style Prawns Roast Recipe Malayalam : തനി നാടൻ കൊഞ്ച് റോസ്റ്റ് ഇതു പോലെയാണ് തയ്യാറാക്കുന്നതെങ്കിൽ ചോറ് കഴിയുന്നത് അറിയില്ല, അത്രമാത്രം രുചികരമാണ്. കൊഞ്ചു കൊണ്ടുള്ള വിഭവങ്ങൾ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഇത്രയും രുചികരമായ കൊഞ്ച് റോസ്റ്റ് തയ്യാറാക്കാൻ വളരെ സമയം ഒന്നും എടുക്കുന്നില്ല. തയ്യാറാക്കുന്ന രീതി കാണുമ്പോൾ തന്നെ

ചിലപ്പോഴൊക്കെ നമുക്ക് വിശപ്പ് തോന്നിപ്പോകും. അതുപോലെ ഒരു വിഭവം ആണ്‌ ഇന്ന് തയ്യാറാക്കുന്നത്. ആദ്യമായി കൊഞ്ച് നന്നായി ക്ലീൻ ചെയ്ത് കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് എടുക്കുക. അതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്തെടുക്കുക.

Prawns Roast

ശേഷം ഒരു ചീനച്ചട്ടി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് എണ്ണ നന്നായി ചൂടാകുമ്പോൾ കൊഞ്ച് ചേർത്ത് നന്നായിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക. ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചേർത്ത് നന്നായി വഴറ്റി ചെറിയ ഉള്ളിയും ചേർത്ത് നന്നായി വഴറ്റി അതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും

കുറച്ചു കൂടി മുളകുപൊടിയും ചേർത്ത് കുരുമുളക് പൊടിയും ചേർത്ത് വീണ്ടും ആ മസാല നന്നായി വഴറ്റി വറുത്തെടുത്ത് കൊഞ്ചു കൂടെ അതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. മസാല എല്ലാം വെന്ത് ചെമ്മീനിലേക്ക് ചേർന്നു വരുമ്പോൾ ഒരു പ്രത്യേക സ്വാദാണ്. എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video Credit : Aadyas Glamz

Rate this post