കൊതിയൂറും മുളക് ചമ്മന്തി! നാടൻ മുളക് ചമ്മന്തിയുടെ രഹസ്യകൂട്ട്.. ചമ്മന്തി ഇങ്ങനെ ഉണ്ടാക്കി നോക്കൂ! | Kerala Style Mulaku Chammanthi Recipe

Kerala Style Mulaku Chammanthi Recipe Malayalam : എപ്പോഴും ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് മുളക് ചമ്മന്തി. ഇടയ്ക്ക് ഹോട്ടലിൽ നിന്നും മുളക് ചമ്മന്തി കഴിക്കുമ്പോൾ ചിന്തിക്കാറുണ്ട് എങ്ങനെ ആണ്‌ ഈ ചമ്മന്തിക്ക്‌ ഇത്രയും നല്ല ചുവന്ന നിറം കിട്ടുന്നത്, അതുകൂടാതെ മനസ്സിൽ നിന്നും മായാത്ത ഒരു സ്വാദും ഈ ചമ്മന്തിക്ക് ഉണ്ട്. എന്താണ് ഈ രുചി രഹസ്യം എന്ന് ആലോചിക്കാത്തവർ ഇല്ല.

വീട്ടിൽ എന്താ ഈ സ്വാദ് കിട്ടാത്തത്? അതിന്റെ രഹസ്യ കൂട്ടാണ് ഇതാ പുറത്തായിരിക്കുന്നത്. നല്ലൊരു ചമ്മന്തി മതി ചിലപ്പോഴൊക്കെ വയറു നിറയെ ഊണ് കഴിക്കാൻ, ചേരേണ്ടവ പാകത്തിന് ചേർത്താൽ മാത്രമേ ഏതൊരു വിഭവത്തിനും സ്വാദ് വിചാരിക്കുന്ന പോലെ കിട്ടുകയുള്ളൂ. നല്ല ചുവന്ന നിറമുള്ള, ഹോട്ടലിലെ സ്വാദ് ഉള്ള ചമ്മന്തി തയ്യാറാക്കാൻ ഒരു ചീന ചട്ടി അടുപ്പത്തു വച്ചു

Mulaku Chammanthi

അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് എരിവുള്ള മുളകും, കാശ്മീരി മുളകും ചേർത്ത് നന്നായി വറുക്കുക. ഒപ്പം തന്നെ ചെറിയ ഉള്ളിയും ചേർത്ത് കൊടുക്കുക. ചെറിയ ഉള്ളിയും നന്നായി വഴറ്റി എടുക്കണം. ഒപ്പം പുളിയും, കറി വേപ്പിലയും ചേർത്ത് നന്നായി ചൂടാക്കി അതിലേക്ക് മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക. ഇതിലേക്ക് തൈര് മുളക് രണ്ടെണ്ണം കൂടെ ചേർത്ത് വറുക്കണം,

എല്ലാം നന്നായി വറുത്തു കഴിഞ്ഞാൽ തണുക്കാൻ വയ്ക്കുക. ശേഷം ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കാശ്മീരി മുളക് പൊടി ചേർത്ത് നന്നായി ചൂടാക്കി മാറ്റി വയ്ക്കുക. വറുത്തു വച്ച ചേരുവകളും, രണ്ട് സ്പൂൺ തേങ്ങയും, എണ്ണയിൽ മൂപ്പിച്ച മുളക് പൊടിയും കൂടെ ചേർത്ത് വേണം ചമ്മന്തി അരക്കേണ്ടത്, ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video credits : Tasty Recipes Kerala