ഇനി ഉള്ളി വഴറ്റി സമയം കളയണ്ട! ഒന്നൊന്നര ടേസ്റ്റിൽ ഈ മുട്ട കുറുമ ഉള്ളപ്പോ ഇനി ചിക്കൻ എന്തിനാ! | Egg Kuruma Kerala style easy recipe

Egg Kuruma Kerala style easy recipe in Malayalam : പൊതുവെ കുറുമയുണ്ടാകുമ്പോൾ എല്ലാവർക്കും മടിയുള്ള കാര്യമാണ് ഉള്ളി വഴറ്റി നേരം കളയുന്നത്. എന്നാൽ ഇനി ആ ടെൻഷൻ ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ അതേ സമയം രുചിയിൽ ഒരു മാറ്റവും വരുത്താതെ തന്നെയുള്ള ഒരു റെസിപി ഇന്ന് പരിചയപ്പെടാം. ആദ്യം തന്നെ ഒരു കുക്കർ അടുപ്പത്തു വെച്ച് അതിലേക്ക് പകുതി നെയ്യ് ഒഴിച്ച ശേഷം കറുവപ്പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ ചേർത്തൊന്ന് മൂപ്പിക്കുക.

  • പുഴുങ്ങിയ മുട്ട -5 എണ്ണം
  • വലിയുള്ളി -4
  • പച്ച മുളക് -4
  • തക്കാളി -1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്
  • മല്ലിയില -ആവശ്യത്തിന്
  • തേങ്ങാ പാൽ -അരക്കപ്പ്
  • കുതിർത്ത കശുവണ്ടി -10
  • മല്ലിപ്പൊടി -1 ടീസ്പൂണ്
  • പെരുംജീരകപ്പൊടി -1 ടീസ്പൂണ്
Egg Kuruma
  • മഞ്ഞൾ പൊടി -അര ടീസ്പൂണ്
  • ഗരം മസാല –അര ടീസ്പൂണ്
  • പഞ്ചസാര -ഒരു നുള്ള്
  • നാരങ്ങാ നീര് -1 ടേബിൾ സ്പൂൺ
  • നെയ്യ് -3ടേബിൾ സ്പൂൺ
  • കശുവണ്ടി, ഉണക്കമുന്തിരി -5 എണ്ണം
  • ചെറിയുള്ളി അരിഞ്ഞത് -5 എണ്ണം
  • കറുവപ്പട്ട,ഏലക്ക -1
  • ഗ്രാമ്പു -3 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്

അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത ശേഷം പച്ചമണം മാറും വരെ വഴറ്റി അരിഞ്ഞു വെച്ച സവാളയും മുളകും ചേർത്തിളക്കുക. കുറച്ചുപ്പും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കുക്കർ അടച്ചു വെക്കുക. മീഡിയം ഫ്ലെയ്മിൽ ഒരു വിസിലും ലോ ഫ്ലെയ്മിൽ 3 വിസിലും വരുത്തി ആവി ഫുൾ പോയ ശേഷം മാത്രം കുക്കർ തുറന്ന് നന്നായി ഇളക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Chinnu’s Cherrypicks

Rate this post