മത്തി കറി തേങ്ങാ അരച്ചത് ഈ ഒരു രുചിയിൽ കഴിച്ചിട്ടുണ്ടോ! അടിപൊളി രുചിയിൽ ഒരു മത്തി കറി.!! |Kerala Sardine Coconut Curry

Kerala Sardine Coconut Curry Malayalam : ചോറിനും പത്തിരിക്കും ഒരു പോലെ ടേസ്റ്റിൽ കഴിക്കാൻ പറ്റുന്ന ഒരു കറി പരിചയപ്പെടുത്താം. കാൽ കിലോ മത്തി എടുത്ത് നന്നായി ക്ലീൻ ചെയ്തു മാറ്റി വെക്കുക. ഇനി കറിക്കുള്ള അരപ്പ് റെഡി ആക്കാം. അതിനു വേണ്ടി മുക്കാൽ കപ്പ് തേങ്ങ എടുത്ത് മിക്സിയിൽ ഇട്ട് അതിലേക്ക് അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും അര ടേബിൾ സ്പൂൺ മുളക് പൊടിയും ചേർക്കുക.

അരക്കപ്പ് വെള്ളം ചേർത്ത് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. കുറച്ചധികം പുളിയെടുത്തു വെള്ളത്തിലിട്ടു വെക്കണം. തക്കാളി ചേർക്കാത്തതിനാൽ കൂടുതൽ പുളി എടുക്കേണ്ടതുണ്ട്. കുറഞ്ഞത് ഒരു 15 മിനിറ്റ് എങ്കിലും വെള്ളത്തിലിട്ടു വെക്കണം. ഇനി അടുപ്പത്ത് കറി പാത്രം വെച്ച് അര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിലേക്ക് 5 ചുവന്നുള്ളി അരിഞ്ഞതും

Sardine Curry

ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറച്ച് കറിവേപ്പിലയും ചേർത്ത് നിറം മാറുന്നത് വരെ വഴറ്റുക. ശേഷം നമ്മുടെ അരപ്പും ആവശ്യത്തിന് വെള്ളവും ചേർക്കുക. മിക്സ്‌ ചെയ്ത ശേഷം പുളി വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി മിക്സ്‌ ചെയ്യുക. കറി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച മത്തി ഇട്ട് കൊടുക്കുക. ഒരു പത്തു മിനിറ്റ് തിളപ്പിക്കുക.

ഒരു പാൻ അടുപ്പത്ത് വച്ച് എണ്ണ ഒഴിച്ച് കാൽ ടീസ്പൂൺ ഉലുവ പൊട്ടിക്കുക. 3 വറ്റൽ മുളക് കറി വേപ്പില നന്നായി വഴറ്റുക. വഴന്നു വന്നാൽ അര ടീസ്പൂൺ മുളക് പൊടിയും ഇട്ട് പൊടി കരിയുന്നതിന് മുമ്പ് കറിയിലേക്ക് ഒഴിക്കുക. ഇങ്ങനെ മുളക് പൊടി ചേർത്താൽ കറിക്ക് നല്ല നിറം ലഭിക്കും. അപ്പോൾ നമ്മുടെ സൂപ്പർ ടേസ്റ്റി മത്തി കറി റെഡി. Video Credit : Kannur kitchen