ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ സ്പെഷ്യൽ അവിയൽ.. ഒരുതവണ അവിയൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ!! | Sadya Aviyal Recipe

ഇന്ന് നമ്മൾ സദ്യ സ്പെഷ്യൽ അവിയലിന്റെ അടിപൊളി റെസിപ്പിയുമായാണ് വന്നിരിക്കുന്നത്. സദ്യ വിഭവങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവമാണ് അവിയൽ. പലതരത്തിലാണ് ആളുകൾ അവിയൽ ഉണ്ടാക്കുന്നത്. നമ്മൾ ഇവിടെ സദ്യക്കൊക്കെ ചെയ്യുന്ന രീതിയിലാണ് തയ്യറാക്കുന്നത്. അത് എങ്ങിനെയെന്ന് നോക്കാം.

അവിയലിനു വേണ്ടി നമ്മൾ ഇവിടെ എടുത്തിരിക്കുന്ന പച്ചക്കറികൾ – 1 കഷ്ണം ചേന, 1 പച്ചക്കായ, 2 ക്യാരറ്റ്, 1 കഷ്ണം കുമ്പളങ്ങ, 3 കോവക്ക, 1 കഷ്ണം മത്തങ്ങ, 7 ബീൻസ്, 2 പച്ചമുളക്, 2 മുരിങ്ങക്കായ എന്നിവ ഒരേ നീളത്തിൽ കഷ്ണങ്ങളാക്കുക. അടുത്തതായി ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് 1 കപ്പ് തേങ്ങ ചിരകിയത്, 2 ചെറിയഉള്ളി, 1 പച്ചമുളക് 1/4 tsp & 1 നുള്ള് നല്ലജീരകം, കുറച്ച് കറിവേപ്പില എന്നിവയെല്ലാം ചേർത്ത് മിക്സിൽ രണ്ടു തവണ കറക്കിയെടുക്കുക.

അടുത്തതായി അവിയൽ തയ്യാറാക്കാൻ അടികട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ചു ചൂടാക്കുക. എന്നിട്ട് അതിലേക്ക് 1 1/2 tbsp വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് നേരത്തെ കഷ്ണങ്ങളാക്കിയ പച്ചക്കറികളും പച്ചമുളകും ഓരോന്നായി ചേർത്ത് കൊടുക്കാം. എന്നിട്ട് ഇതിലേക്ക് 1/2 tsp മഞ്ഞൾപൊടി, 1/2 tsp മുളക്പൊടി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവയെല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്‌ത്‌ അടച്ചുവെച്ച് വേവിക്കുക.

ഇടക്ക് ഒന്ന് ഇളക്കി കൊടുക്കുക. കഷ്ണങ്ങൾ വെന്തുവരുമ്പോൾ അതിലേക്ക് നേരത്തെ മിക്സിയിൽ ചതച്ചു വെച്ചിട്ടുള്ള അരപ്പ് ചേർത്ത് കൊടുത്ത് പതുക്കെ മിക്സ് ചെയ്യുക. എന്നിട്ട് അടച്ചുവെച്ച് 2 മിനിറ്റ് വേവിക്കുക. പിന്നീട് ഇതിലേക്ക് 1/2 കപ്പ് & 2 tbsp തൈര് ചേർത്ത് ഇളക്കികൊടുക്കുക. ഇനി ചെറുതായി ഒന്ന് ചൂടാക്കി തീ ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് കുറച്ച് പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കാം. Video credit: Recipes @ 3minutes