
ഇതാണ് മക്കളെ നാവിൽ കപ്പലോടിക്കുന്ന വെളുത്തുള്ളി അച്ചാർ.. ഇത് വേറെ ലെവൽ അച്ചാർ.!! | Kerala Style Garlic Pickle Recipe
Kerala Style Garlic Pickle Recipe Malayalam : വെളുത്തുള്ളി അച്ചാർ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളതല്ലേ.. ഇന്ന് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വെളുത്തുള്ളി അച്ചാറുമായാണ് വന്നിരിക്കുന്നത്. ആദ്യം തന്നെ ഒരു ചട്ടിയിൽ കുറച്ചെണ്ണ ഒഴിച്ച ശേഷം വെളുത്തുള്ളി അല്പം മഞ്ഞൾ പൊടി ചേർത്തു നന്നായി വഴറ്റി മാറ്റി വെക്കുക. പിന്നീട് ബാക്കി ഉള്ള എണ്ണ ഒഴിച്ച് നന്നായി ചൂടായ ശേഷം കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു നന്നായി മൂപ്പിക്കുക. അതിലേക്ക് നേരത്തെ ചതച്ചു വെച്ച ഇഞ്ചിയും പച്ചമുളകും ചേർത്തു നന്നായി വഴറ്റുക.
- വെളുത്തുള്ളി -1kg
- നല്ലെണ്ണ -1/2 കപ്പ്
- ഇഞ്ചി ചതച്ചത് -4 ടേബിൾ സ്പൂൺ
- പച്ചമുളക് -4 എണ്ണം
- കറിവേപ്പില -5 അല്ലി
- വറ്റൽ മുളക് -4 എണ്ണം
- കടുക് -1 ടീ സ്പൂൺ

- ഉലുവ പൊടി -1 ടീസ്പൂണ്
- പെരുംജീരക പൊടി -1 ടീസ്പൂണ്
- കായപ്പൊടി -1/2 ടീസ്പൂണ്
- മുളക് പൊടി -4 ടേബിൾ സ്പൂൺ
- മഞ്ഞൾ പൊടി -1/2ടീസ്പൂണ്
- ശർക്കര ഉരുക്കിയത് -1/2 കപ്പ്
- വിനാഗിരി -4 ടേബിൾ സ്പൂൺ
പച്ചമണം മാറി തുടങ്ങിയാൽ മുളക് പൊടി അല്പം വെള്ളമൊഴിച്ചു പേസ്റ്റ് ആക്കിയതും അതിലേക്ക് ബാക്കിയുള്ള പൊടികളും ചേർത്തു വീണ്ടും വഴറ്റുക. പിന്നീട് മാറ്റിവെച്ച ശർക്കര പാനിയും വിനാഗിരിയും ഉപ്പും ചേർത്തു വീണ്ടും നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യുക. ഈ കൂട്ട് നന്നായി തണുത്ത ശേഷം വെളുത്തുള്ളി ചേർത്ത് കൊടുക്കാം. വളരെ നാൾ വരെ കേടാകാതെ സൂക്ഷിക്കാൻ പറ്റിയ ഈ അച്ചാറിന് കിടിലൻ രുചിയാണ് കേട്ടോ.. Video Credit : delicious moments