ഇതാണ് മക്കളെ അടിപൊളി മീൻ മുളകിട്ടത്‌.. ഇങ്ങനെ ആയിരുന്നു ശരിക്കും മീൻ മുളകിട്ടത് ഉണ്ടാക്കുക.!! | Kerala fish mulakittathu curry recipe

Kerala fish mulakittathu curry recipe malayalam : മലയാളിക്ക് ഊണ് കഴിക്കാൻ മീൻ കറി നിർബന്ധമാണ്, എന്നാൽ മീൻ കറി വെക്കേണ്ട പോലെ തയ്യാറാക്കിയാൽ മാത്രമേ അതിനു സ്വാദ് ഉണ്ടാവുകയുള്ളൂ.. അത്ര രുചികരമായ മീൻ കറി വെക്കണമെന്ന് ഉണ്ടെങ്കിൽ തേങ്ങ പോലും ആവശ്യമില്ല. മുളകിട്ട മീൻ കറിയെ കുറിച്ച് ഒത്തിരി ആളുകൾ പറയാറുണ്ട്.

മീൻ മുളകിട്ടത് തയ്യാറാക്കേണ്ട ഒറിജിനൽ റെസിപ്പി ഇങ്ങനെയാണ്. ചേർക്കേണ്ട ചേരുവകൾ അതാതു സമയത്തു ചേർക്കുമ്പോൾ കിട്ടുന്ന സ്വാദ് ആണ്‌ ഏതൊരു കറിയെയും വ്യത്യസ്തമാക്കുന്നത്. മുളകിന്റെ മസാലയുടെ കൂടെ മീനിങ്ങനെ വെന്തു കുറുകി വരുമ്പോൾ കാണുമ്പോൾ തന്നെ നമുക്ക് വിശപ്പ് തോന്നി പോകും. അതു പോലുള്ള മണവും സ്വാദും ആണ് ഈ ഒരു കറിക്ക് ഉള്ളത്.

fish mulakittathu

ഇത് തയ്യാറാക്കാൻ ആയിട്ട് മീൻ കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. അതിനുശേഷം കുറച്ചു കാശ്മീരി ചില്ലി വെള്ളത്തിൽ ഇട്ട് കുതിർത്ത് നന്നായി അരച്ച് മാറ്റിവയ്ക്കുക. ശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കറിവേപ്പിലയും ചേർത്ത് ഇഞ്ചി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും, ചേർത്ത് കുറച്ചു സവാളയും ചേർത്ത്

അരച്ചു വെച്ചിട്ടുള്ള കാശ്മീരി ചില്ലി നന്നായിട്ട് വഴറ്റിയെടുക്കുക. അതിനുശേഷം അതിലേക്ക് പുളിയും ചേർത്ത് കൊടുത്ത് കുറച്ചു കൂടി മുളകുപൊടിയും ചേർത്ത്, കൊടുത്ത് ഉലുവ പൊടിച്ചതും കൂടി ചേർത്ത് വീണ്ടും നന്നായി കുറുക്കിയെടുക്കുക. എങ്ങിനെയാണ് ഇനി തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video Credit : Mia kitchen

Rate this post