മരയ്ക്കാർക്കൊപ്പം മുട്ടി നിൽക്കാൻ കാവലിന് ആകുമോ എന്ന ചോദ്യത്തിന് ജോബി ജോർജിന്റെ കിടിലൻ മറുപടി!! 🤣🔥

നീണ്ട ഇടവേളയ്ക്കു ശേഷം തിയേറ്ററുകളിലെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് കാവൽ. നിതിൻ രഞ്ജി പണിക്കറിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ഇപ്പോഴെ ആരാധകർ ഏറെയാണ്. നവംബർ 25 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ ചെയ്തുകൊണ്ട് നിര്‍മാതാവ് ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് ഇതിനോടകം തന്നെ വൈറലായിരിക്കുന്നു ‘ഇത് തമ്പാന്‍…

സ്‌നേഹിക്കുന്നവര്‍ക്ക് കാവലാകുന്ന തമ്പാന്‍ നവംബര്‍ 25 മുതല്‍ കാവല്‍,’ എന്നായിരുന്നു കുറുപ്പിലെ വാചകം. എന്നാൽ മോഹൻലാൽ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ കാവലിന്റെ റിലീസ് മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ചിലര്‍ പോസ്റ്റിന് എതിരായി രംഗത്തെത്തിയത്തോടെ മറുപടിയുമായി ജോബി ജോര്‍ജും എത്തി. ‘മോനെ ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തതാ,

അത് മാത്രമല്ല പല കമ്മിറ്റ്‌സ്മെന്റ്‌സ് ഉണ്ട്. ദയവു ചെയ്ത് ഒന്നു മനസിലാക്കൂ’ എന്നായിരുന്നു ജോബിയുടെ മറുപടി. മോഹൻലാൽ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ആദ്യം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീയേറ്റർ ഉടമകളും മന്ത്രിയുമായുള്ള ചർച്ചയിൽ ചിത്രം തിയേറ്റര്‍ റിലീസിന് പ്രഖ്യാപിക്കുകയായിരുന്നു. ബിഗ് ബജറ്റ് ചിത്രമായ മരക്കാറിന് മുന്നില്‍ പിടിച്ചു

നില്‍ക്കാനുള്ള ആമ്പിയര്‍ ഒക്കെ ഈ ഐറ്റത്തിന് ഉണ്ടോ? എന്നൊരു ആരാധകൻ്റെ ചോദ്യത്തിന് അതൊന്നും എനിക്കറിയില്ല. ഞാന്‍ പണ്ട് പഠിച്ചിട്ടുണ്ട് ഒരു പൊട്ടനുറുമ്പ് ഒരു ആനയെ വീഴ്ത്തിയ കഥ’ എന്നായിരുന്നു ജോബി ജോര്‍ജ് മറുപടി നൽകിയത്. എന്തായാലും നിർമ്മാതാവിന്റെ മറുപടി ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മരക്കാർക്കൊപ്പം തന്നെ കാവലിനും പിടിച്ചു നിൽക്കും എന്നാണ് ആരാധകരുടെ വിശ്വാസം.

Rate this post