ഈ ചെടിയുടെ പേര് പറയാമോ.? ഇത് എവിടെ കണ്ടാലും വിടരുത്.. ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Kattu kadugu plant benefits in malayalam

Kattu kadugu plant benefits in malayalam : നായ്ക്കടുക് അഥവാ കാട്ടുകടുക് എന്ന് അറിയപ്പെടുന്ന ഒരു സസ്യത്തെ കുറിച്ച് വിശദമായി പരിചയപ്പെടാം. ഇംഗ്ലീഷിൽ ഇവയെ വൈൽഡ് മോസ്റ്റാർഡ് എന്ന് പറയപ്പെടുന്നു. കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ തനിയെ മുളച്ചുണ്ടാകുന്ന ഏക വാർഷിക ചെടിയാണ് ഇവ. പുതുമഴയ്ക്ക് ശേഷം പറമ്പുകളിൽ തനിയെ മുളക്കുന്ന ഒരു കൊച്ചു ചെടി ആണ് ഇവ.

ഇവയിലുണ്ടാകുന്ന മഞ്ഞപ്പൂക്കൾ വളരെ പെട്ടെന്ന് തന്നെ നമ്മുടെ മനസ്സിനെ ആകർഷിക്കുന്നു. നല്ല വളക്കൂറുള്ള മണ്ണിൽ സാധാരണയായി ഇവ ഒരു മീറ്റർ വരെ വളരാറുണ്ട്. ഇവയുടെ തണ്ടുകളിലും കായ്കളിൽ സ്പർശിച്ചാൽ ഗന്ധവും ഒട്ടലുകളും അനുഭവപ്പെടും. കാട്ടുകടുക് സാധാരണ കടുകിന് പകരം ഭക്ഷണമായി ഇവയുടെ കായും വേരും ഇലകളും ആയുർവേദ ഔഷധമായും ഉപയോഗിക്കാറുണ്ട്.

Kattu kadugu plant

പ്രധാനമായും കുട്ടികൾക്കുണ്ടാകുന്ന വിരശല്യത്തിന് ഈ കടുക് ഉപയോഗിക്കാറുണ്ട്. നല്ല കൈപ്പ് ചുവയുള്ള ചെടി ഒരു കീടനാശിനിയും ജൈവവളവും ആണ്. ഇവയുടെ തളിരില ഉപ്പേരി ആകാമെങ്കിലും അധികം കഴിച്ചാൽ അത് വയറിളക്കത്തിന് കാരണമാകുന്നു. മണ്ണിലെ കീടങ്ങളെ നിയന്ത്രിക്കാൻ ആയിട്ട് ഇവയുടെ വളം ഉപയോഗിക്കാറുണ്ട്.

ആനച്ചൊറിയൻ അതിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് കാട്ടുകടുക് ഇടിച്ചു പിഴിഞ്ഞ നീര് ആട്ടിയെടുക്കുന്ന എണ്ണ ഇവ മൂന്നും സമമായി എടുത്തു എണ്ണ കാച്ചി കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് പുരട്ടുകയും കുളി കഴിഞ്ഞു അല്പം നിറുകയിൽ വയ്ക്കുന്നത് വളരെ നല്ലതാണ്. കൂടുതൽ ഔഷധ ഗുണങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കാണാം. Video credit : PK MEDIA – LIFE