കറുത്തമുന്തിരി ആവിയിൽ ഇങ്ങനെ ചെയ്തു നോക്കൂ.. നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു ഐറ്റം തന്നെ കിട്ടും.. എങ്ങനെ എന്ന് ട്രൈ ചെയ്യൂ.. | Grapes Jam Recipe

ഇതിനായി ആദ്യം വേണ്ടത് നമ്മൾ ജ്യൂസ് ഒക്കെ ഉണ്ടാക്കാൻ എടുക്കുന്ന കറുത്തമുന്തിരി ആണ്. കുരു ഉള്ളതോ കുരു ഇല്ലാത്തതോ ആയ മുന്തിരി എടുക്കാവുന്നതാണ്. ഇനി വേണ്ടത് ഇതൊന്നു ആവിയിൽ വേവിച്ചെടുക്കുക എന്നുള്ളതാണ്. അതിനായി ആദ്യം ഒരു സ്റ്റീമർ ഇൽ വെള്ളം തിളപ്പിച്ചെടുക്കുക ശേഷം മുന്തിരി ഒരു പ്ലേറ്റിലേക്ക് ഇട്ടു ഇറക്കിവയ്ക്കുക. യാതൊരു കാരണവശാലും

സ്റ്റീമേറിലേക്കു നേരിട്ട് മുന്തിരി ഇടരുത് അങ്ങനെ ഇട്ടുകഴിഞ്ഞാൽ അതിന്റെ നീരു മൊത്തം വെള്ളത്തിൽ ഇറങ്ങി പോകും. അങ്ങനെ ഒരു 10 മിനിറ്റ് നേരം മീഡിയം ഫ്‌ളമിൽ വെച്ച് കഴിഞ്ഞാൽ മുന്തിരി നന്നായി വേവിച്ചു വരുന്നത് കാണാം. ശേഷം ഇതൊന്നു തണുക്കാൻ വയ്ക്കുക. തണുത്തതിനുശേഷം മുന്തിരിയുടെ നീരും മുന്തിരിയും എല്ലാം ഒരു മിക്സിയുടെ ജാറിൽ

ഇട്ടു നന്നായി അടിച്ചെടുക്കുക. എന്നിട്ട് ഏത് പത്രത്തിലാണ് ഉണ്ടാക്കുന്നത് ആ പാത്രത്തിലേയ്ക്ക് അരിച്ചെടുക്കുക. ശേഷം ഒരു രണ്ടു വലിയ സ്പൂൺ കോൺഫ്ലവർ ഒരു പാത്രത്തിലേക്ക് എടുത്ത് നമ്മൾ നേരത്തെ അരച്ചുവെച്ചിരിക്കുന്ന മുന്തിരിയുടെ സത്ത് ഒഴിച്ച് കട്ടയില്ലാതെ കോൺഫ്ലവർ ഉടച്ചു എടുക്കുക.ശേഷം തിരിച്ച് അത് പാനിലേക്ക് ഒഴിച്ചിട്ട് ആവശ്യത്തിന് പഞ്ചസാരയും ഒരു

നുള്ള് ഉപ്പും ഇട്ട് നന്നായി ഇളക്കുക. ശേഷം അത് സ്റ്റൗവിൽ വച്ച് ഒരു 5 മിനിറ്റ് ഒരു മീഡിയം ഫ്‌ളമിൽ നന്നായി തിളപ്പിച്ച് ഇളക്കി വറ്റിച്ചെടുക്കുക. എന്നിട്ട് ഒന്ന് ആറിയതിനുശേഷം ഒരു ചില കുപ്പി യിലേക്ക് മാറ്റുക. ബ്രഡ് ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു നല്ല ഒരു ജാം ആണ് ഇത് നമ്മൾ തയ്യാറാക്കിയത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits : Ladies planet By Ramshi