റേഷൻ പുഴുങ്ങലരി മിക്സിയിൽ അരച്ച് മൊരിഞ്ഞ നെയ്പ്പത്തൽ തയ്യാറാക്കാം.. രുചിയൂറും നെയ്പ്പത്തൽ.!! | Kannur Special Neypathal Recipe

ഇതിനായി ആദ്യം ഒരു കപ്പ് അരി എടുക്കുക. റേഷൻ കടയിൽ കിട്ടുന്ന പുഴുങ്ങലരി ആയതുകൊണ്ട് തന്നെ ഏകദേശം ആറു മണിക്കൂറോളം ഇത് വെള്ളത്തിലിട്ട് കുതിർക്കണം. പ്രത്യേകം ഓർക്കേണ്ട കാര്യം ചൂടു വെള്ളത്തിലിട്ട് ഒരു കാരണവശാലും അരി കുതിർക്കാൻ വയ്ക്കരുത്. കാരണം ചൂട് വെള്ളം ഉപയോഗിച്ചാൽ അരി കൂടുതൽ സോഫ്റ്റ് ആക്കുകയും

നമ്മൾ ഉദ്ദേശിക്കുന്ന രീതിയിൽ നെയ്‌പത്തൽ ഉണ്ടാക്കാൻ സാധി ക്കാതെ വരും. മാത്രമല്ല കൂടുതൽ എണ്ണ കുടിക്കാനും സാധ്യതയുണ്ട്. കഴുകി വച്ചിരിക്കുന്ന അരിയിലേക്ക് അരമുറി സബോള ചേർക്കുക.ഒപ്പം അരകപ്പ് തേങ്ങ ചിരകിയതും ചേർക്കുക. ഇതിലേക്ക് അൽപം പെരും ജീരകം, ഒരു ടേബിൾസ്പൂൺ ഉപ്പ്, അല്പം വെള്ളം എന്നിവ ചേർത്ത് മിക്സി ജാർലേക്ക് മാറ്റുക. ദോശ മാവ് രൂപത്തിൽ അരച്ചെടുത്ത് ശേഷം ഇതിലേക്ക്

അല്പം പത്തിരി പൊടി കൂടി ചേർത്ത് കുഴയ്ക്കുക. കുഴിച്ചെ ടുക്കുന്ന മിശ്രിതത്തിൽ നിന്ന് ചെറിയ ബോളുകൾ ആക്കി മാറ്റുക. അതിനുശേഷം ഒരു പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് നമുക്ക് ഇത് നല്ല വൃത്തത്തിൽ കൈകൊണ്ട് തന്നെ പരത്തി എടുക്കാം. വാഴയില ഉപയോഗിച്ചും ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും. കയ്യിൽ എണ്ണ തടവുന്നത് മാവ് കയ്യിൽ ഒട്ടിപിടിക്കാതിരിക്കാൻ സഹായിക്കും. അതിനുശേഷം

ചീനച്ചട്ടിയിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് നന്നായി എണ്ണ ചൂടാകുന്നത് വരെ വെയിറ്റ് ചെയ്യുക. ചൂടായ എണ്ണയിലേക്ക് പരത്തി വച്ചിരിക്കുന്ന ഓരോ നെയ്‌പത്തലും ഇട്ട് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ സ്വാദിഷ്ടമായ നെയ്പത്തൽ ഇങ്ങനെ നമുക്ക് തയ്യാറാക്കി എടുക്കാം. Video Credits : Kannur kitchen