ഒരു കപ്പ് പച്ചരിയും കുക്കറും മതി കണ്ണൂരെ ബേക്കറി കലത്തപ്പം.. ആരെടുത്ത നല്ല സോഫ്റ്റ് കലത്തപ്പം.!! | Kannur Special Kalathappam Recipe

Kannur Special Kalathappam Recipe Malayalam : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്നാക്ക് ആയ കണ്ണൂർ സ്പെഷ്യൽ കലത്തപ്പം റെസിപ്പിയെ കുറിച്ച് പരിചയപ്പെടാം. കണ്ണൂർ ഭാഗത്തുള്ള എല്ലാ ബേക്കറികളിലും വളരെയെളുപ്പം ലഭിക്കുന്ന ഇത് ഒരു ട്രഡീഷണൽ സ്നാക്ക് ആണ്. ഇത് ഉണ്ടാക്കുവാനായി ആദ്യം വേണ്ടത് ഒരു കപ്പ് പച്ചരി ആണ്. ഏതു പച്ചരിയും ഇതിനു വേണ്ടി നമുക്ക് എടുക്കാവുന്നതാണ്.

നല്ലതുപോലെ കഴുകി അതിനുശേഷം മൂന്നാല് മണിക്കൂർ കുതിരാനായി മാറ്റി വെക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ശേഷം രണ്ടു ശർക്കര ഒരു സോസ്പാനിലേക്ക് ഇട്ടു അരക്കപ്പ് വെള്ളമൊഴിച്ച് ശർക്കരപ്പാനി ആക്കി എടുക്കണം. അടുത്തതായി പച്ചരിയുടെ വെള്ളം കളഞ്ഞതിനു ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് രണ്ട് ടേബിൾസ്പൂൺ ചോറും രണ്ട് ടേബിൾസ്പൂൺ തേങ്ങയും

Kalathappam

അഞ്ചു ഏലയ്ക്കായും അര ടീസ്പൂൺ ചെറിയ ജീരകവും അരക്കപ്പ് വെള്ളവും ഒഴിച്ച് നല്ലതുപോലെ പേസ്റ്റ് ആക്കി എടുക്കണം. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാക്കിയ ശർക്കരപ്പാനി നല്ല ചൂടിൽ തന്നെ ഇതിലേക്ക് ഒഴിച്ച് പെട്ടെന്ന് തന്നെ ഇളക്കി മിക്സ് ചെയ്തു എടുക്കുക. അടുത്തതായി ഒരു നുള്ള് ഉപ്പും കുക്കറിലേക്ക് ഒഴിക്കുന്നതിനു തൊട്ടുമുൻപായി കാൽ ടീസ്പൂൺ ബേക്കിംഗ് സോഡയും ഇട്ടു

നല്ലതു പോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുക്കർ സ്റ്റൗവിൽ വെച്ച് ചൂടാക്കി അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ഒരു നുള്ള് വെളിച്ചെണ്ണയും ഒഴിച്ചു ചൂടാക്കിയതിനു ശേഷം അതിലേക്ക് കുറച്ച് തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും ഇട്ട് ബ്രൗൺ നിറമാകുന്നതു വരെ ഇളക്കി കൊടുക്കുക. വിശദ വിവരങ്ങൾ മുഴുവനായും അറിയാം വീഡിയോ മുഴുവനായും കാണൂ. Video Credit : Shamis Own