
മുടി കൊഴിച്ചിലിനും നരക്കും ഇനി ശാശ്വത പരിഹാരം.. മുടി തഴച്ചു വളരാൻ കയ്യോന്നി എണ്ണ കാച്ചുന്ന വിധം.!! | Kaiyyonni Hair Oil Recipe
ഇന്ന് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ ഇതോർത്ത് വിഷമിക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. മുടി വളരുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനുമായുള്ള മാർക്കറ്റിൽ ലഭ്യമാകുന്ന
ഉത്‌പന്നങ്ങളിലെ പ്രധാന ചേരുവയാണ് കയ്യോന്നി. ഈർപ്പമുള്ള പ്രദേശങ്ങളിൽ വളരുന്ന ചെറിയ ഈയൊരു ഔഷധസസ്യമാണ് ഇത്. കഞ്ഞുണ്ണി എന്നും കയ്യന്യം എന്നും വിവിധപേരുകളിൽ അറിയപ്പെടുന്നു. കഞ്ഞുണ്ണിയും അതോടൊപ്പം വീടുകളിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് നമുക്ക് എണ്ണ തയ്യാറക്കി എടുക്കുവാൻ സാധിക്കും. സ്ഥിരമായി കയ്യോന്നി എന്ന തലയിൽ തേച്ചുപിടിപ്പിക്കുന്നത് രക്തയോട്ടം
വർധിപ്പിക്കാൻ സഹായിക്കുന്നു. ഇതുമൂലം മുടി നന്നായി വളരാനും അകാലനര ഇല്ലാതാക്കാനും മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്നു. കൂടാതെ മറവി, ഊര്‍ജക്കുറവ്, ശിരോരോഗങ്ങള്‍ എന്നിവയെയും ഒരു പരിധി വരെ അകറ്റി നിർത്താo.പറിച്ചെടുത്ത ചെടിയുടെ ഇലയും പൂവും കായും എല്ലാം ഒന്നിച്ചിട്ട് ചതച്ച ശേഷം ഇതിന്റെ നീര് പിഴിഞ്ഞ് എടുക്കാവുന്നതാണ്. എങ്ങനെയാണ് എണ്ണ കാച്ചെണ്ടതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.
പല തരം കെമിക്കലുകൾക്ക് പുറകെ പോകും മുൻപ് നാടൻ രീതിയിൽ ഈ എണ്ണ ഒന്ന് തയ്യാറാക്കി തേച്ചു നോക്കൂ.. തീർച്ചയായും വ്യത്യാസം അറിയാൻ സാധിക്കും. ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി KONDATTAM Vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.