ബേക്കിംഗ് സോഡ ഇല്ലാതെ വെറും 3 ചേരുവ മാത്രം മതി ഈ പഞ്ഞി പോലുള്ള ഉണ്ണിയപ്പത്തിന്.. സോഫ്റ്റ് ഉണ്ണിയപ്പം.!! | Instant Soft Unniyappam Recipe
Instant Soft Unniyappam Recipe Malayalam : വളരെ എളുപ്പത്തിൽ മൂന്ന് ചേരുവകൾ കൊണ്ട് മാത്രം ഉണ്ണിയപ്പം റെഡിയാക്കുന്നത് നോക്കിയാലോ. നല്ല സോഫ്റ്റ് ആയിട്ടുള്ള ഉണ്ണിയപ്പത്തിന്റെ റെസിപ്പിയാണ്, 15 മിനിറ്റിനുള്ളിൽ ഉണ്ണിയപ്പം റെഡിയാക്കാൻ കഴിയും. അതിനായി ആദ്യം തന്നെ രണ്ട് കപ്പ് പച്ചരി എടുക്കണം. അത് നന്നായി മൂന്ന് മണിക്കൂറോളം വെള്ളത്തിൽ സോക്ക് ചെയ്ത ശേഷം മിക്സിയിൽ അരച്ചെടുക്കണം. രണ്ട് തവണയായിട്ടാണ് നമ്മൾ മിക്സിയിൽ പച്ചരി അരച്ചെടുക്കുന്നത്.
അരി അരച്ചെടുക്കുമ്പോൾ രണ്ട് ഏലക്ക ചേർത്ത് അരച്ചെടുക്കണം. വെള്ളം കൂടുതലാകാൻ പാടില്ല. ആവശ്യത്തിന് വെള്ളം മാത്രമേ ചേർക്കാവൂ.. എന്നിട്ട് വേണം അരച്ചെടുക്കാൻ. ഒരു തരി പൊടി പോലുമില്ലാതെ വേണം അരി അരച്ചെടുക്കാൻ ശേഷം രണ്ട് റോമ്പസ്റ്റ് പഴം എടുക്കണം. പഴം ചേർക്കുന്നത് ഉണ്ണിയപ്പം നന്നായി സോഫ്റ്റായി വരാനും ഒപ്പം തന്നെ പുളി ടേസ്റ്റ് ഒക്കെ ഉണ്ടായാൽ മാത്രമേ ഉണ്ണിയപ്പത്തിന് ടേസ്റ്റ് ഉണ്ടാകൂ. അങ്ങനെ പഴം ചേർത്ത് അരി ഒന്നൂടെ അരച്ചെടുകണം. അതിനു ശേഷം അരക്കിലോ ശർക്കര എടുക്കണം.

ശർക്കര പാനി ഉണ്ടാക്കുന്നതിനു വേണ്ടിയാണ്. പാനിയം ഉണ്ടാക്കിയതിനു ശേഷം നന്നായി അരിച്ചെടുക്കണം. അരിച്ചുവെച്ച പാനിയം മാവിലേക്ക് ഒഴിച്ചു കൊടുക്കണം. ഒഴിച്ചു കൊടുക്കുന്ന സമയത്ത് മാവ് നന്നായി കൈവിടാതെ ഇളക്കി കൊടുക്കണം. ഇല്ലെങ്കിൽ മാവ് വെന്ത് പോവും. ശേഷം മറ്റൊരു പാത്രത്തിൽ നമ്മൾ ഉണ്ടാക്കി വെച്ചിരിക്കുന്ന മാവ് കുറച്ച് ഒഴിച്ചു കൊടുത്തതിനു ശേഷം മൈദ പൊടി അതിലേക്ക് ചേർത്ത് നന്നായി ഇളക്കി മാവ് റെഡിയാക്കി എടുക്കണം.
എന്നിട്ട് ബാക്കിയുള്ള മാവിലേക്ക് മൈദപ്പൊടി ചേർത്ത മാവ് കൂട്ടി ചേർക്കണം. എന്നിട്ട് ഒന്നും കൂടി നന്നായി ഇളക്കണം. 10 ടേബിൾ സ്പൂൺ മൈദയാണ് നമ്മൾ ഇതിനായി എടുക്കുന്നത്. എന്നിട്ട് ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനായി ചട്ടി അടുപ്പത്ത് വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം. ചട്ടി നന്നായി ചൂടാക്കിയതിനു ശേഷം മാവ് കുറേശെ ചട്ടിയിൽ ഒഴിച്ച് ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കണം. ഈ റെസിപ്പിയുടെ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കാണാം. Video credit : Priyaa’s Ruchikootu