വെറും 2 ആഴ്ച്ച കൊണ്ട് മുടി കട്ടിയുള്ളതാക്കാം.. എല്ലാ ഹെയറിനും ഒരേപോലെ റിസൾട്ട്.!! | Instant Hair Remedy

Instant Hair Remedy : മുടി തഴച്ചു വളരാൻ ഒരു അത്ഭുത ഹെയർ പാക്ക്!! കട്ടിയുള്ള കറുത്ത മുടി വേണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളെല്ലാവരും. എന്നാൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, ഭക്ഷണരീതിയിലെ മാറ്റങ്ങൾ, ജോലി സമ്മർദ്ദം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ നേരിടുന്നവർ ആയിരിക്കും മിക്ക ആളുകളും. അത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് മുടി തഴച്ചു വളരാനായി ചെയ്തു നോക്കാവുന്ന ഒരു ഹെയർ പാക്കാണ് ഇവിടെ വിശദമാക്കുന്നത്.

ഈയൊരു ഹെയർ പാക്ക് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് ഒരു കപ്പ് അളവിൽ ചെറുപയർ, ഒരു കപ്പ് ഉലുവ, കഞ്ഞിവെള്ളം അല്ലെങ്കിൽ സാധാരണ വെള്ളം എന്നിവയാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം എടുത്ത് അതിലേക്ക് ഉലുവയും ചെറുപയറും ഇട്ട് നല്ലതുപോലെ നിറം മാറുന്നത് വരെ ചൂടാക്കി എടുക്കുക. അതിന്റെ ചൂട് വിട്ടു തുടങ്ങുമ്പോൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാതെ അരച്ചെടുക്കണം. ഈയൊരു മിക്സിൽ നിന്നും

ഒരു ടേബിൾ സ്പൂൺ അളവിൽ ഒരു പാത്രത്തിലേക്ക് ഇട്ട് അതിലേക്ക് പുളിപ്പിച്ച കഞ്ഞിവെള്ളം അല്ലെങ്കിൽ സാധാരണ വെള്ളം ചേർത്താണ് ഹെയർ പാക്ക് തയ്യാറാക്കി എടുക്കുന്നത്. ഇത് നേരിട്ട് അപ്ലൈ ചെയ്യുന്നതിന് മുൻപായി മുടിയിൽ നല്ലതുപോലെ എണ്ണ തേച്ചു പിടിപ്പിക്കുന്നതാണ് നല്ലത്. അതിനുശേഷം ഒരു ഹെയർ പാക്ക് ആയി ഇത് ഇട്ട് കഴുകി കളയുകയാണെങ്കിൽ അത് മുടിയിലെ അഴുക്കെല്ലാം പോകാനും മുടിയുടെ വളർച്ച കൂട്ടാനും സഹായിക്കും.

ഈയൊരു പാക്കിനോടൊപ്പം തന്നെ ഉപയോഗിക്കാവുന്ന മറ്റൊരു ഹെയർ പാക്കാണ് ചെറുപയറും ഉലുവയും നേരിട്ട് കുതിർത്തി ഉപയോഗിക്കുന്ന രീതി. അതിനായി തലേദിവസം തന്നെ കുറച്ച് കഞ്ഞി വെള്ളത്തിൽ ഉലുവയും ചെറുപയറും ഇട്ടു വയ്ക്കണം. ഒരു ദിവസം കഴിഞ്ഞ് ഇത് നന്നായി പുളിച്ച് പൊന്തി വരുമ്പോൾ തലയിൽ അപ്ലൈ ചെയ്ത ശേഷം കഴുകി കളയാവുന്നതാണ്. ഹെയർ പാക്ക് ഉണ്ടാക്കുന്ന രീതിയെപ്പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Naithusworld Malayalam

Rate this post