അഞ്ച് മിനിറ്റിൽ നല്ല മൊരിഞ്ഞ ഗോതമ്പ് ദോശ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. രാവിലെ ഇനി എന്തെളുപ്പം.!! | Instant Crispy Wheat Dosa

ഗോതമ്പു മാവ് കൊണ്ട് വളരെ ക്രിസ്പി ആയ ദോശ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. സാധാരണ നമുക്ക് ഗോതമ്പുദോശ ക്രിസ്പി ആയിട്ട് കിട്ടാറില്ല. ഈ രീതിയിൽ തയ്യാറാക്കി എടുക്കു കയാണെങ്കിൽ നമുക്ക് നല്ല മൊരിഞ്ഞ ഗോതമ്പ് ദോശ ഉണ്ടാക്കി എടുക്കാവുന്നതാണ്. അതിനായി നമുക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം. 250 ml കപ്പ് ആണ് നമ്മൾ എടുത്തി

രിക്കുന്നത്. അടുത്തതായി അതിലേക്ക് ഒരു കാൽകപ്പ് റവ കൂടെ ചേർത്ത് കൊടുക്കുക.ശേഷം രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയും അരക്കപ്പ് ഒട്ടും പുളിക്കാത്ത തൈരും രണ്ടു ടേബിൾ സ്പൂൺ കുക്കിംഗ് ഓയിൽ കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി മിക്സ് ചെയ്തു എടുക്കുക. ശേഷം കുറേശ്ശെ വെള്ളം ഒഴിച്ച് ദോശ മാവിന് രീതിയിൽ കുഴച്ചെടുക്കുക. ശേഷം ഒരു

10 മിനിറ്റ് നേരം മാറ്റിവെക്കുക. ദോശ മാവ് കുഴച്ച് എടുക്കുമ്പോൾ ഒട്ടുംതന്നെ കട്ടകൾ ഇല്ലാതെ നല്ല ലൂസ് ആയി തന്നെ കുഴച്ച് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇതിലേക്ക് ഒരു ഇൻഗ്രീഡിയൻസ് കൂടി ചേർത്തു കൊടുക്കേണ്ടതുണ്ട്. ഒരു ടേബിൾ സ്പൂൺ ഇനോയി കൂടി അതിലേക്ക് ചേർത്ത് കൊടുക്കണം. ശേഷം നന്നായിട്ട് ഒന്നു മിക്സ് ചെയ്യുക. നമ്മളെ ഇന്നോയുടെ പൊടി ദോശ

ചുടുന്ന തൊട്ടുമുമ്പ് മാത്രമേ ഇട്ടു കൊടുക്കാറുള്ളൂ. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിൽ ദോശ ചുട്ട് എടുക്കാവുന്നതാണ്. വളരെ സ്വാദിഷ്ടമായ ഗോതമ്പ് ദോശ റെഡി. ഇത് കൂടാതെ ദോശക്ക് പറ്റിയ നല്ലൊരു ക്യാരറ്റ് ചമ്മന്തി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നും കൂടി വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Resmees Curry World