ചിക്കനും ഉരുളക്കിഴങ്ങും കൊണ്ട് പുതു പുത്തൻ രുചിയിൽ ഒരു കിടിലൻ സ്‌നാക്‌സ്.. അടിപൊളിയാണേ!! | Special Chicken Balls

വളരെ എളുപ്പത്തിൽ തന്നെ ഉരുളക്കിഴങ്ങും ചിക്കനും വച്ച് വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാവുന്ന ഒരു ഈസി സ്നാക്സ് ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് രണ്ട് വലിയ ഉരുളക്കിഴങ്ങ് കഷണങ്ങളാക്കി മുറിച്ചശേഷം പ്രഷർ കുക്കറിലേക്ക് ഒരു വിസിൽ വരുന്നതുവരെ വേവി ക്കുക. അതിനുശേഷം ഇത് പുറത്തെടുത്ത് തൊലി കളഞ്ഞ് നന്നായി

ഒന്ന് ഉടച്ച് എടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് മാത്രമായതിനാൽ മൂക്കുമ്പോൾ അത് എണ്ണ കുടിക്കാൻ സാധ്യതയേറെയാണ്. അത് ഒഴിവാ ക്കാനായി രണ്ട് വലിയ ബ്രെഡ് മിക്സിയിലിട്ട് നന്നായി ഒന്ന് പൊടിച്ച ശേഷം ഉരുളക്കിഴങ്ങ് വേവിച്ച് വച്ചിരിക്കുന്നതിലേക്ക് ചേർത്തുകൊടുക്കാം. ഉരുളക്കിഴങ്ങും ബ്രെഡ് പൊടിയും നന്നായി കൈകൊണ്ട് മിക്സ് ചെയ്ത് എടുക്കാം. ഈ ഉരുളക്കിഴങ്ങ് മിക്സിലേക്ക് ആണ് നമ്മൾ ചിക്കൻ ചേർത്തു

കൊടുക്കുവാൻ പോകുന്നത്. അതിനായി 250ഗ്രാം ചിക്കൻ അല്പം കുരുമുളകു പൊടിയും ഉപ്പും ചേർത്ത് നന്നായി ഒന്ന് വേവിച്ചെടുക്കാം. എല്ല് ഒക്കെ മാറ്റി ഇത് ചെറിയ പീസുകൾ ആക്കി നുറുക്കി എടുക്കാവുന്നതാണ്.ഈ ചിക്കൻ പീസിലേക്ക് ഒരു വലിയ ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കാം. ഇതിനൊപ്പം തന്നെ ഒരു വലിയ പച്ചമുളക് ചെറുതായി അരിഞ്ഞത്, രണ്ട് മൂന്ന് ടീസ്പൂൺ

സ്പ്രിങ് ഒനിയൻ വളരെ ചെറുതായി അരിഞ്ഞത്, രണ്ടോ മൂന്നോ ടീസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവ ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇനി വേണ്ടത് ഗ്രീൻ കളർ ചട്നി ആണ്.അത് തയ്യാറാക്കുന്നതിനായി മിക്സിയുടെ ജാറിലേക്ക് അര ഭാഗത്തോളം മല്ലിയിലയും പുതിനയിലയും ഇട്ടു കൊടുത്തശേഷം ഒരു സവാള നാലാക്കി മുറിച്ച് അതിൽ ഒരു ഭാഗം ഇതിലേക്ക് അരിഞ്ഞു ചേർക്കാം. Chicken Balls.. Video Credits : Kannur kitchen