ഇഡലി നല്ല സോഫ്റ്റ് ആയി കിട്ടണോ?? ഇഡലി മാവു നല്ലപോലെ പതഞ്ഞു പൊങ്ങണോ?? എങ്കിൽ ഇതുപോലെ ട്രൈ ചെയ്തു നോക്കൂ; നല്ല സോഫ്റ്റ് ആയി കിട്ടും.. | Idli Batter

ഏതു കാലാവസ്ഥയിലും ഇഡലിയുടെ മാവ് പതഞ്ഞു പൊങ്ങി വരാൻ ഉള്ള ടിപ്സ് ആൻഡ് ട്രിക്സ് നമുക്ക് നോക്കാം. അതുപോലെതന്നെ ഇവനെ എങ്ങനെ കൂടുതൽ സോഫ്റ്റായി ഉണ്ടാക്കി യെടുക്കാം എന്നു കൂടി നോക്കാം. ഇതിനായി ആദ്യം ഒരു കപ്പ് ഒന്നും 2 കപ്പ് പച്ചരി യും എടുക്കുക. ഉഴുന്നും പച്ചരിയും നല്ലപോലെ കഴുകി എടുത്തതിനുശേഷം ഉഴുന്നിന് അകത്ത് ശകലം

ഉലുവ ഇട്ട് ഉഴുന്ന് കുറച്ച് വെള്ളത്തിൽ കുതിരാൻ വയ്ക്കുക. നാലു മണിക്കൂറെങ്കിലും ഉഴുന്നും പച്ചരിയും വെള്ളത്തിൽ കുതിരാൻ വെക്കണം. ശേഷം ഉഴുന്ന് കുതിർന്നു കഴിഞ്ഞ് അതൊരു മിക്സിയുടെ ജാർ ഇട്ട് നന്നായി അരച്ചെടുക്കുക. എന്നിട്ട് പച്ചരിയും ഒരു കപ്പ് ചോറു കൂടി മിക്സ് ചെയ്ത് ജാർൽ ഇട്ടു കൊടുത്തു നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുത്ത്

പച്ചരിയും ചോറും കൂടെ ഉഴുന്നിന് അകത്തിട്ടു അതു നന്നായി മിക്സ് ചെയ്യുക. ഇളക്കി നന്നായി യോജിപ്പിച്ചതിനുശേഷം ഈ മാവ് ഒരു രാത്രി പുളിക്കാൻ ആയി വെക്കണം. രാവിലെ ആകുമ്പോഴേക്കും മാവ് നന്നായി പുളിച്ചത് ആയി കാണാം ശേഷം ഒന്നുകൂടെ നന്നായിട്ട് ഇളക്കിയതിനു ശേഷം ആവശ്യത്തിന് ഉപ്പും ചേർക്കുക. ശേഷം ഇഡ്ഡലി പാത്രം എടുത്ത് തട്ടിൽ

കുറച്ച് എണ്ണ പുരട്ടി മാവ് ഒഴിച്ച് നന്നായി വേവിച്ചെടുക്കുക. വേവിച്ചു കഴിയുമ്പോഴേക്കും സ്വാദിഷ്ടമായ ഇഡലി റെഡി. ഇങ്ങനെ വളരെ എളുപ്പത്തിൽ സമയം ലാഭത്തിൽ നല്ല മയമുള്ള ഒരു ഇനി നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video Credits :
Shabia’s Kitchen

Rate this post