ഇഡലി മാവ് ഇടിയപ്പം അച്ചിൽ ഒഴിച്ചു നോക്കൂ.. ഒരു കപ്പ് ഇഡലി മാവ് കൊണ്ട് പാത്രം നിറയെ പലഹാരം.!! | Idli Batter in Sevanazhi Crispy Snack Recipe

Idli Batter in Sevanazhi Crispy Snack Recipe Malayalam : ഒരു കപ്പ് ഇഡ്ഡലി മാവ് ഉണ്ടോ? എങ്കിൽ പാത്രം നിറയെ പലഹാരം ഉണ്ടാക്കാം. എന്നാൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ? അതിനായി ആദ്യം അര കപ്പ് പൊട്ടു കടല എടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ഇത് ഇനി നല്ല ഫൈൻ ആയി പൊടിച്ച് എടുക്കണം. ഒട്ടും തരികളില്ലാതെ വേണം പൊടിച്ച് എടുക്കാൻ.

ഇനി ഒരു പാത്രത്തിൽ ഒരു കപ്പ് ഇഡ്ഡലി മാവ് എടുക്കുക. അരച്ച ഉടനെ ഉള്ള പുളിക്കാത്ത മാവ് ആണ് ഇതിന് ആവശ്യം. ഇനി ഒരു അരിപ്പയിലേക്ക് പൊട്ടു കടല പൊടിച്ചത് ചേർത്ത് ഇഡ്ഡലി മാവിലേക്ക് ചേർക്കുക. ശേഷം മാവിലേക്ക് എരുവിന് ആവശ്യമായ 1 സ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ ഉപ്പ്, കാൽ ടീസ്പൂൺ അയമോദകം കയ്യിൽ വെച്ച് തിരുമ്മിയത് എന്നിവ ചേർക്കുക.

Idli Batter in Sevanazhi

ഇതിലേക്ക് 2 ടേബിൾ സ്പൂൺ ചൂടാക്കിയ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഇത് നന്നായി മിക്സ്‌ ചെയ്യുക. അധികം കട്ടി അല്ലാതെ കുറച്ച് കുഴഞ്ഞ രൂപത്തിലാണ് മാവ് കുഴച്ചെടുക്കേണ്ടത്. ഇനി ഇത് നൂൽപുട്ടിന്റെ അച്ചിലേക്ക് ഇടുക. ഇനി നന്നായി ചൂടായ എണ്ണയിലേക്ക് ഇത് പിഴിഞ്ഞ് കൊടുക്കാം. ഇനി ഇത് നന്നായി എല്ലാ വശങ്ങളും വേവണം. അതിന് ഇടയ്ക്കിടയ്ക്ക് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.

നല്ലൊരു ഗോൾഡൻ ബ്രൗൺ കളറാകുന്നത് വരെ വേവിക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് കോരി ഇടാം. ശേഷം കുറച്ചു കറിവേപ്പില കൂടി വറുത്ത് കോരി പലഹാരത്തിലേക്ക് ഇടുക. അപ്പോൾ നമ്മുടെ ക്രിസ്പിയും ടേസ്റ്റിയും ആയിട്ടുള്ള ഈസി പലഹാരം ഇവിടെ റെഡി. കൂടുതൽ അറിയാനായി ഈ വീഡിയോ കാണൂ. Video Credit : Easy cooking by salma saleem