ഇഡലി, ദോശ മാവ് ഇതുപോലെ പതച്ച് പൊന്തൻ ഇനി മറ്റൊന്നും ചേർക്കേണ്ട! ഇതൊന്ന് കണ്ട് നോക്കൂ.!!

ഇഡലി, ദോശ മാവ് ഇതുപോലെ പതച്ച് പൊന്തൻ ഇനി മറ്റൊന്നും ചേർക്കേണ്ട.. ഇതൊന്ന് കണ്ട് നോക്കൂ.!! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ടിപ്പ് ആണ്. ഇഡലി മാവ് ഉണ്ടാക്കുമ്പോൾ ചിലർക്ക് തീരെ ശരിയായി കിട്ടാറില്ല. ഇഡലി, ദോശ മാവ് നല്ലപോലെ പതഞ്ഞ് പൊന്തി കിട്ടിയാലേ നല്ല സോഫ്റ്റ് ആയി നമുക്ക് ഉണ്ടാക്കുവാൻ പറ്റുകയുള്ളൂ. അപ്പോൾ എങ്ങിനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.? അതിനായി ഇവിടെ

3 ഗ്ലാസ് പച്ചരിക്ക് 1 ഗ്ലാസ് ഉഴുന്ന്, 3 ഉലുവയും ആണ് എടുത്തിരിക്കുന്നത്. ഇത് വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതിനുശേഷം ഇത് മിക്സിയുടെ ജാറിലേക്കിട്ട് കുറച്ചു ചോറ്, ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. തരി തരി രീതിയിൽ വേണം മാവ് അരച്ചെടുക്കുവാൻ. എന്നിട്ട് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. പിന്നീട് ഒരു കയിലുകൊണ്ട് മാവ് നല്ലപോലെ ഇളക്കി കൊടുക്കുക.

അടുത്തതായി ഇത് മൂടിവെച്ച് അതിനുമുകളിൽ ഒരു ഭാരവും കയറ്റിവെച്ച് ഉപയോഗിച്ച അടുപ്പത്തു കയറ്റിവെക്കുക. അടുപ്പത്ത് വെക്കുമ്പോൾ ചെറിയൊരു ചൂടും ഇതിന് കിട്ടുന്നതാണ്. രാത്രി ഇങ്ങനെ ചെയ്തു വെച്ചാൽ നേരം വെളുക്കുമ്പോൾ നല്ലപോലെ പതഞ്ഞ് പൊന്തി വന്നിട്ടുണ്ടാകും. പിന്നീട് ഇതുകൊണ്ട് സോഫ്റ്റ് ആയിട്ടുള്ള ഇഡലിയും ദോശയും ഒക്കെ ഉണ്ടാക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന്

വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഇങ്ങനെയെങ്കിൽ നല്ല സോഫ്‌റ്റും അടിപൊളിയും ആണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Jaibus World

Rate this post