ഇത് മാത്രം മതി പച്ചക്കറിയിലെ വിഷാംശം മാറ്റാൻ.. 100% വിഷാംശവും കീടങ്ങളും പോകും ഇങ്ങനെ ചെയ്താൽ.!! | How to remove chemicals from vegetables

നമ്മൾ എല്ലാവരും പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നവർ ആണ്. പക്ഷേ വെള്ളത്തിൽ വെറുതെ ഒന്ന് കാണിച്ചു ഉപയോഗിക്കൽ ആണ് പതിവ്. ഇത് വലിയ രോഗങ്ങൾ വിളിച്ചു വരുത്താൻ ഇടയാക്കും. പഴങ്ങളിലെയും പച്ചക്കറികളിലെയും വിഷാംശം വളരെ എളുപ്പത്തിൽ കളയാനുള്ള ഒരു കിടിലൻ ടിപ് ആണ് ഇന്ന് നിങ്ങൾക്ക്

മുന്നിൽ പരിചയപ്പെടുത്തുന്നത്. ഇതിനായി ഉപ്പോ, വിനാഗിരിയോ ഒന്നും ആവശ്യമില്ല. നമുക്കറിയാം പച്ചകറികളും പഴങ്ങളും കൃഷി ചെയ്യുമ്പോൾ കീടനാശിനികൾ അടിക്കാറുണ്ട് എന്നും, അതേപോലെ ഇതിൽ പ്രസർവേറ്റിവ്സ് ഉപയോഗിക്കുന്നുണ്ട് എന്നും. ഈ വിഷാംശങ്ങൾ എല്ലാം 100 ശതമാനം മാറ്റി എടുക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക,

അതിലേക്ക് 1 1/2 സ്പൂൺ ബേക്കിംഗ് സോഡ ഇടുക. അതിലേക്ക് പച്ചക്കറി 15 മിനിട്ട് ഇട്ട് വെക്കുക. 15 മിനിറ്റിന് ശേഷം കൈവച്ച് നന്നായി പച്ചക്കറി കഴുകുക അപ്പൊൾ ചെളി ഇളകി വരും, എന്നിട്ട് നല്ല വെള്ളത്തിൽ കഴുകുക. ചൂട് കാലുത്തും മറ്റും ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരു പഴവർഗം ആണ് മുന്തിരി. ഏറ്റവും കൂടുതൽ വിഷംശം ഉണ്ടാകാൻ സാധ്യത ഉള്ളതും

പഴങ്ങളിൽ തന്നെ. ഇനി മുന്തിരി കഴുകാനായി ഒരു പാത്രത്തിലേക്ക് വെള്ളമൊഴിച്ച് അതിലേക്ക് 1 സ്പൂൺ ബേക്കിംഗ് സോഡ ഇടുക. എന്നിട്ട് 15 മിനിറ്റ് മുന്തിരി അതിൽ ഇട്ട് വെക്കുക. ഇതേപോലെ എല്ലാ പച്ചക്കറികളും പഴങ്ങളും ബേക്കിംഗ് സോഡ വച്ച് കഴുകി അതിലെ കീടാംശങ്ങളും അഴുക്കുകളും പെട്ടെന്ന് തന്നെ ശുദ്ധമാക്കാം. Video credit : Ansi’s Vlog