പഞ്ഞി പോലെ സോഫ്റ്റ് ഇഡ്ഡലിയുടെ രഹസ്യങ്ങൾ! ഇഡ്ഡലി റൈസ് വേണ്ട.. ചോറ് വേണ്ട.. അവില് വേണ്ട! | How to Make Soft Idli

How to Make Soft Idli Malayalam : ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളിൽ ഏറ്റവും മികച്ചതാണ് ഇഡ്ഡലി. ആവിയിൽ വേവിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ ദഹിക്കും എന്നതാണ് ഇതിന്റെ പ്രധാന ഗുണം. ഇഡ്ഡലി ഒരു പുതിയ വിഭവമൊന്നുമല്ല. നമ്മുടെ അടുക്കളയിലെ സാധാരണ ചേരുവകളായ അരിയും ഉഴുന്നും അരച്ചു പുളിപ്പിച്ചാണ് ഇഡ്ഡലി തയ്യാറാക്കുന്നത്.

എന്നാൽ എപ്പോൾ ഉണ്ടാക്കുമ്പോളും നല്ല സോഫ്റ്റ് ആയിട്ട് നല്ല പഞ്ഞി പോലെ ഉള്ള ഇഡ്ഡലി ഇനി പെട്ടെന്നുണ്ടാകാം. ഇതുവരെ ഇഡ്ഡലി സോഫ്റ്റ് ആയിട്ടില്ല, മാവ് പുളിക്കുന്നില്ല എന്ന് പരാതിയുള്ളവർ ഈ രീതിയിൽ തയാറാക്കി നോക്കൂ. ഈ മാവ് ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിച്ചാലും എത്ര ദിവസം വേണമെങ്കിലും പഞ്ഞി പോലെ ഉള്ള ഇഡ്ഡലി തയാറാക്കാം.

Soft Idli

എങ്കിൽ ഇനി പഞ്ഞി പോലെ സോഫ്റ്റ് ആയ ഇഡ്ഡലി എങ്ങനെ ഉണ്ടാക്കുന്നത് എന്നു നോക്കാം. ആദ്യമായി അരക്കപ്പ് ഉഴുന്നും മുക്കാൽ കപ്പ് പുഴുക്കലരിയും മുക്കാൽ കപ്പ് പച്ചരിയും എടുക്കുക. ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കുക. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഏതരിയും ഉപയോഗിക്കാം കെട്ടോ. ഇനി അരിയും ഉഴുന്നും നന്നായി കഴുകിയെടുക്കാം.

ഉഴുന്ന് ഒരു പ്രാവശ്യം മാത്രം കഴുകിയാൽ മതിയാവും. അല്ലെങ്കിൽ ഉഴുന്നിന്റെ കൊഴുപ്പ് നഷ്ടപ്പെടും. ഉഴുന്ന് കുതിരാൻ വെക്കുന്ന വെള്ളത്തിൽ വേണം അരിയും ഉഴുന്നും അരച്ചെടുക്കാൻ. അത് കൊണ്ട് ഉഴുന്നിലേക്ക് 2 കപ്പ് വെള്ളവും അരിയിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത്‌ കുതിരാൻ വെക്കുക. കൂടുതൽ ടിപ്പുകൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video Credit : Saji Therully