അപ്പം ചുടുന്നതിനു മുമ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ മാവ്‌ പതഞ്ഞു പൊങ്ങി പൂ പോലുള്ള അപ്പം കിട്ടും.!! | How to make soft appam batter

പൂ പോലിരിക്കുന്ന പാലപ്പം ഏതൊരാളും ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും അത്തരത്തിൽ ഉണ്ടാക്കാൻ വീട്ടമ്മമാർക്ക് സാധിക്കാതെ വരികയാണ് ചെയ്യുന്നത്. എന്നാൽ വളരെയധികം മൃദുലമായ പാലപ്പം ഉണ്ടാക്കുന്നത് വളരെപ്പെട്ടെന്ന് സാധിക്കുന്ന ഒന്ന് ആണ്. മൃദുവായി ചുടാവുന്ന പാലപ്പം റെസിപ്പി പരിചയപ്പെടാം.

2 കപ്പ് പച്ചരി നന്നായി കഴുകിയശേഷം വെള്ളത്തിൽ കുതിരാൻ ആയി ഇടുക. രണ്ടു മണിക്കൂറിനു ശേഷം ഈ പച്ചരീയിലേക്ക് ഒരു കപ്പ് ചോറ് കൂടി ഇടുക. ഇതിലേക്ക് കാൽടീസ്പൂൺ ഈസ്റ്റ് കൂടി ചേർത്ത് ഒന്നര ഗ്ലാസ് വെള്ളത്തിൽ നന്നായി അരച്ചെടുക്കുക. അഞ്ചോ ആറോ മണിക്കൂർ ഈ മാവ് നന്നായി പുളിച്ചു വരുന്നതിനായി വെക്കുക. മാവ് പുളിക്കാൻ വെക്കുന്നതിന് മുൻപ് ഇതിലേക്ക്

അല്പം ഉപ്പു കൂടി ചേർത്ത് വെക്കുന്നത് മാവ് നന്നായി പുളിച്ചു വരുന്നതിന് സഹായിക്കും. ആറ് മണിക്കൂറിന് ശേഷം നന്നായി പുളിച്ച മാവിലേക്ക് ഒരു കപ്പ് തേങ്ങ പേസ്റ്റ് രൂപത്തിൽ അരച്ച് അരമണിക്കൂർ കൂടി അടച്ചു വെക്കുക. അരമണിക്കൂറിന് ശേഷം ഒരുപാട് കലക്കാതെ ഈ മാവ് അപ്പച്ചട്ടിയിൽ ചുട്ടെടുക്കാം. അപ്പം ചുടുന്നതിന് അരമണിക്കൂർ മുമ്പ് തേങ്ങാ ചേർത്തിരിക്കുന്നത്

കൊണ്ട് തന്നെ അപ്പത്തിന് തേങ്ങയുടെ രുചി നന്നായി അറിയാൻ സാധിക്കും. നല്ല മൃദുത്വം ഉള്ള അപ്പം ഇപ്പോൾ റെഡിയായി കിട്ടിയിരിക്കുകയാണ്. രാത്രിയിൽ കലക്കിവെച്ചാൽ രാവിലെ അപ്പം എല്ലാവർക്കും ചുട്ടെടുക്കാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit : Vichus Vlogs