സൂപ്പർ ടേസ്റ്റിൽ നാടൻ ഗ്രീൻപീസ് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ഇത്രയും രുചി വേറെ ലെവലാ!! | How to Make kerala Green Peas Curry

ഏതു പലഹാരത്തിന്റെ കൂടെയും ഗ്രീൻപീസ് എല്ലാവരുടേയും ഇഷ്ടപ്പെട്ട കറിയാണല്ലോ. അതുകൊണ്ടു തന്നെ ഇന്ന് നമുക്ക് തേങ്ങയരച്ച ഗ്രീൻ പീസ് കറി തയ്യാറാക്കിയാലോ. ചപ്പാത്തിക്കും ചോറിനും, അപ്പത്തിനും ഇഡലിക്കും യോജിച്ച വളരെ സ്വാദിഷ്ടമായ കറിയാണിത്. ആദ്യമായി തന്നെ ഒരു കപ്പ് ഗ്രീൻപീസ് വൃത്തിയായി കഴുകി,

ഏകദേശം അഞ്ച് മണിക്കൂർ വെള്ളത്തിൽ ഇട്ട് കുതിർക്കുക. അതിനു ശേഷം സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ഇവ അരിഞ്ഞതും ഉപ്പും ഇട്ട്‌ കുക്കറിൽ നന്നായി വേവിച്ചെടുക്കുക. കുറഞ്ഞത് നാല് വിസിൽ വരുന്ന വരെ ഗ്രീൻപീസ് കുക്കറിൽ വേവിക്കണം. ഒരു മിക്സിയുടെ ജാറിൽ തേങ്ങയും പെരും ജീരകവും അര കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കണം.

ഒപ്പം മഞ്ഞൾ പൊടിയും കൂടി ചേർത്ത് നന്നായി പേസ്റ്റ് പോലെ വേണം ഇതിനായി മസാല അരച്ചെടുക്കാൻ. അതിനു ശേഷം ചീനി ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകു പൊട്ടിച്ചു വറ്റൽമുളക് അതിലേക്ക് ഇടുക. ഇതിൽ വേവിച്ചു വെച്ചിരിക്കുന്ന ഗ്രീൻ പീസും, അരക്കപ്പ് സബോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവക്കൊപ്പം ഗരംമസാല

കൂടി ഇട്ട്‌ നന്നായി ഇളക്കുക. ശേഷം അടച്ചു വെച്ചു ചെറുതീയിൽ 5 മിനിറ്റ് നന്നായി വഴറ്റുക. അടുത്തതായി അരച്ചു വെച്ച തേങ്ങപാൽ അരിച്ച് പാല് പിഴിഞ്ഞെടുക്കണം. ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകും കറി വേപ്പിലയും വഴറ്റുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ കാണൂ.. Video credit : Saranya Kitchen Malayalam