നല്ല കറുത്ത മുടി ഇടതൂർന്ന വളരാൻ കരിംജീരകം എണ്ണ കാച്ചുന്ന വിധം; ഈ എണ്ണ മതി മുടി തഴച്ചു വളരാൻ.!! | How to make Black seed hair oil

തെച്ചിപ്പൂവ്, തുളസി ഇല, കറ്റാർ വാഴ, തേങ്ങാപാൽ,കരിംജീരകം എന്നിവ ഉപയോഗിച്ച് എണ്ണകാച്ചി തേച്ചാൽ മുടി നന്നായി വളരും. കരിംജീരകം ഏകദേശം നാലു മണിക്കൂ റെങ്കിലും വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കണം. തലയോട്ടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് കരിംജീരകം.

അതിനു ശേഷം ആദ്യമായി തുളസി ഇലകൾ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത തുളസിയുടെ ഇലകൾ ചെറിയ ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. അതിനുശേഷം ഇതേ രീതിയിൽ തന്നെ കറ്റാർവാഴ അരച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കാതെ വേണം അരച്ചെടുക്കാൻ. ഇതിനിടയിൽ തന്നെ തേങ്ങാപ്പാല് തയ്യാറാക്കുക.

ഏറ്റവും അവസാനമായി മിക്സിയുടെ ജാറിലേക്ക് കുതിർത്തു വച്ചിരിക്കുന്ന കരിം ജീരകം ഇടുക. ഇതിന്റെ കൂടെ തന്നെ തെച്ചിപൂവ് ഇട്ടു കൊടുക്കുക. ഇത് രണ്ടും നന്നായി അരച്ചെടുക്കുക. ശേഷം ഒരു ഉരളി എടുത്ത് അതിലേക്ക് ആദ്യമായി തേങ്ങാപ്പാല് തയ്യാറാക്കി വെച്ചിരിക്കുന്നത് ഒഴിച്ചുകൊടുക്കുക. അതിനുശേഷം കറ്റാർവാഴ അരച്ച മിശ്രിതം ചേർക്കുക.

ഒപ്പം തന്നെ തുളസിനീരും ചേർത്ത് ഇളക്കുക. ശേഷം മാത്രം ഉരളി അടുപ്പിൽ വെക്കുക. വളരെ ചെറിയ തീയിൽ നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തെച്ചിപ്പൂവ് കരിഞ്ചീരകവും ചേർന്നുള്ള അരപ്പ് ഇട്ടുകൊടുക്കുക. അതിന് ശേഷം ചെയ്യേണ്ടത്‌ വീഡിയോയിൽ നിന്ന് കാണാം. Video Credits : KONDATTAM Vlogs