മല്ലിയിലയും പുതിന ഇലയും ഇനി ഫ്രിഡ്ജിൽ വളർത്താം.. മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാൻ ഈ വിദ്യ ട്രൈ ചെയ്തു നോക്കൂ.. | How to grow coriander leaves at fridge

മല്ലിയിലയും പുതിനയിലയും നമുക്കെല്ലാവർക്കും സുപരിചിതമാണല്ലോ. കറികൾ ഉണ്ടാക്കുമ്പോൾ അവസാനം ഗാർണിഷിനു ആയി മല്ലിയിലയും പുതിനയിലയും നമ്മൾ ഉപയോഗിക്കാറുണ്ട്. മല്ലിയിലയും പുതിനയിലയും ഉപയോഗിക്കുമ്പോൾ കറിക്ക് പ്രത്യേകം ടേസ്റ്റ് കിട്ടുന്നത് കാണാം. എന്നാൽ ഈ മല്ലിയിലയും പുതിനയിലയും കേടുകൂടാതെ സൂക്ഷിക്കുക എന്നുള്ളത് ഒരു വളരെ ബുദ്ധിമുട്ടായ കാര്യമാണ്.

മല്ലിയിലയും പുതിനയിലയും എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. അതിനായി ഇലകൾ എടുത്ത് കേടു ഉള്ളവ എല്ലാം കളഞ്ഞ് ഇലയുടെ വേര് നന്നായി കഴുകിയെടുക്കുക. അതിനുശേഷം ഒരു ഗ്ലാസിൽ കുറച്ചു വെള്ളം എടുത്ത് ഈ മല്ലിയിലയും പുതിനയിലയും ഇറക്കിവെക്കുക. വേര് മാത്രം വെള്ളത്തിൽ മുങ്ങി കിടക്കുന്ന രീതിയിലായിരിക്കണം വെക്കേണ്ടത്.

ഇലകൾ ഒരുകാരണവശാലും കഴുകാൻ പാടുള്ളതല്ല, കാരണം ഇലകൾ കഴുകിയാൽ ചീഞ്ഞു പോകുന്നതായി കാണാം. എന്നിട്ട് ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മുകൾവശം നന്നായി മൂടിവെക്കുക. ഇലകൾ മുഴുവനായും കവറിനുള്ളിൽ കയറിയിരിക്കുന്ന രീതിയിൽ വേണം മൂടിവയ്ക്കാൻ. ഈയൊരു രീതിയിൽ നമ്മൾ സൂക്ഷിക്കുകയാണെങ്കിൽ ഒന്ന് രണ്ട് മാസത്തോളം ഇവ കേടുകൂടാതെ ഇരിക്കുകയും ചെയ്യും.

അതുപോലെ തന്നെ ചെറുതായി ഇവയുടെ തളിരുകൾ ഒക്കെ ഇട്ടു വരികയും ചെയ്യും. ഈയൊരു രീതിയിൽ തയ്യാറാക്കി അതിനുശേഷം ഫ്രിഡ്ജിനെ ഡോറിൽ ആണ് ഇവ സൂക്ഷിക്കേണ്ടത്. ഏറ്റവും അധികമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് ദിവസവും ഇവയുടെ വെള്ളം മാറ്റി കൊടുക്കേണ്ടതാണ്. അല്ലെങ്കിൽ ഇവ ചീഞ്ഞു പോകുന്നതായി കാണാം. ഈയൊരു രീതിയിൽ ഇവ സൂക്ഷിക്കുകയാണെങ്കിൽ വളരെക്കാലം കേടുകൂടാതെ മല്ലിയിലയും പുതിനയിലയും സൂക്ഷിക്കാനായി നമുക്ക് സാധിക്കുന്നതാണ്. Video credit: Grandmother Tips

Rate this post