മീൻ വൃത്തിയാക്കിയ ശേഷമുള്ള സ്മെൽ കയ്യിൽ നിന്നും അടുക്കളയിൽ നിന്നും ഈസിയായി ഇല്ലാതാക്കാം.!! | How to get rid of fish smell from hands

How to get rid of fish smell from hands malayalam : മീൻ മുറിച്ചു കഴിഞ്ഞാൽ നമ്മൾ സാധാരണയായി സോപ്പ് ഉപയോഗിച്ചോ അല്ലെങ്കിൽ ലിക്യുഡ് ഉപയോഗിച്ചിട്ടാണ് നമ്മൾ വൃത്തിയാക്കാറുള്ളത്. എന്നാൽ ചില മീനുകളുടെ മണം അങ്ങനെ പെട്ടെന്ന് മാറ്റിയെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. വീട്ടിൽ താമസിക്കുന്ന വീട്ടുക്കാർക്ക് മീൻ വെട്ടിയെടുക്കൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലാ വീട്ടു മുറ്റത്തോ പറമ്പിലോ ചെന്ന് മുറിച്ച് കഴുകി വൃത്തിയാക്കാം. എന്നാൽ ഫ്ലാറ്റിൽ താമസിക്കുന്ന പെൺ കുട്ടികൾക്കും

അമ്മാർക്കും മീൻ മുറിച്ച് വൃത്തിയാക്കൽ ഒരു ടാസ്ക്ക് തന്നെയാണ്. മീൻ മണം എല്ലയിടത്തും പരക്കും അതിഥികൾക്കും വീട്ടിൽ താമസിക്കുന്നവർക്കും മീന്റെ മണം ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ ഇനി പേടിക്കേണ്ട മീൻ മണം പെട്ടെന്ന് തന്നെ നമ്മുടെ കൈയിൽ നിന്നും അടുക്കളയിൽ നിന്നും പെട്ടെന്ന് മാറ്റിയെടുക്കാം. അതിനായി ചില കുറുക്ക് വഴികളുണ്ട്. മീൻ മണം പരക്കും എന്നോർത്ത് മീൻ ഉപേശിക്കേണ്ട കാര്യം ഇനിയില്ലാ.

fish smell

മീൻ മണം മാറ്റിയെടുക്കുന്നത് എങ്ങനെ എന്ന് നോക്കാം. മീൻ വൃത്തിയായി മുറിച്ചു കഴിഞ്ഞാൽ കൈയിൽ നന്നായി വെള്ളിച്ചെണ്ണ തേച്ച് കൈ സോപ്പ് ഉപയോഗിച്ച് കഴുകുക. അല്ലെങ്കിൽ നാരങ്ങ നീരുപയോഗിച്ച് മീൻ മുറിച്ച സ്ഥലങ്ങളിൽ അതായത് മീൻ മുറിച്ച് കഴുകിയ ടാപ്പ്, കത്തി, ചട്ടി, പാത്രം സ്ലാബ് എന്നിവിടങ്ങളിൽ നാരങ്ങയുടെ നീര് തെളിയിച്ച ശേഷം സോപ്പ് ഉപയോഗിച്ച് കഴുകണം.

നാരങ്ങ നീര് ഇല്ലെങ്കിൽ വിനാകിരി ഉപയോഗിച്ചാലും മതിയാവും. നാരങ്ങ നീരിന്റെ കൂടെ ഉപ്പ് അല്ലെങ്കിൽ ബേക്കിങ് സോഡ ഉപയോഗിച്ചാൽ നല്ലതാണ്. മീൻ മണം അടുകളയിൽ നിന്നും നമ്മുടെ കൈയിൽ നിന്നും പെട്ടെന്ന് മാറ്റിക്കളയാം. ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കിയാലോ. Video credit : Help me Lord

Rate this post