ഈ ചെടി കണ്ടിട്ടുണ്ടോ.? ചായമൻസ ചീര രാജാവ്!! മരുന്നായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന സസ്യം.!! | How to Cultivate Chayamansa

എല്ലാവർക്കും ചീര ഒരുപാടിഷ്ടം ആയിരിക്കുമല്ലോ. ചീട്ട് ഒരുപാട് ഗുണങ്ങൾ ആണ് ഇതിന് കാരണം. ചുവന്ന ചീര, പച്ച ചീര തുടങ്ങിയ ചീരകൾ അനവധിയാണ്. എന്നാൽ ചീരയിലെ രാജാവ് ആരെന്ന് അറിയാമോ.? അവയാണ് ചായമൻസ. പേര് പോലെ തന്നെ നമ്മുടെ നാടുകളിലെ ആളല്ല ആള് വിദേശിയാണ്. സ്ഥലം മെക്സിക്കൻ ആണ്.

നമ്മുടെ കാലാവസ്ഥയും നമ്മുടെ മണ്ണും ചായമൻസ യുടെ കൃഷിരീതിക്ക് വളരെയധികം അനുയോജ്യമാണ്. ഒരുപാട് വളങ്ങളോ അധികം പരിപാലനമോ ഒന്നും തന്നെ വേണ്ടാത്ത ഇവയ്ക്ക് കീടബാധ ഏൽക്കുന്നതും വളരെ കുറവായതിനാൽ നമ്മുടെ വീട്ടു വളപ്പുകളിൽ തന്നെ നിഷ്പ്രയാസം വെച്ച് പിടിപ്പിക്കാവുന്ന ഒന്നാണ്. സാധാരണയായി ഒരു ചെടിയുടെ കട്ടിങ്

എടുക്കുമ്പോൾ നാം ശ്രദ്ധിക്കാനുള്ളത് നല്ലവണ്ണം ഉള്ള കട്ടിംഗ് എടുക്കാൻ ആയിട്ടാണ്. എന്നാൽ ചായമൻസ വേണ്ടത് ഇളം കട്ടിംഗ് ആണ്. ഏറ്റവും മുകളിൽ നിന്നുള്ള ഒരു 15 സെന്റീമീറ്റർ നീളമുള്ള കട്ടിംഗ് അതായിരിക്കണം നടുവാൻ തിരഞ്ഞെടുക്കേണ്ടത്. ഇത്തിരി വെയിൽ ഉള്ള സ്ഥലങ്ങളിൽ നടുന്നത് ആയിരിക്കും ഏറ്റവും അനുയോജ്യം. ഏതു സ്ഥലത്തും വളർത്തി എടുക്കാവുന്ന

ഒരു ചെടിയാണ് ചായമൻസ. വീടിനു മുൻവശത്തായി നല്ല ഒരു അലങ്കാരച്ചെടികൾ ആയിട്ട് നമുക്ക് ചായ മൻസ വളർത്തി എടുക്കാവുന്നതാണ്. ഇവയുടെ ഇലയ്ക്ക് നല്ല പച്ചപ്പ് നിറമായതിനാൽ ഇവ കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. കൂടുതൽ അറിയാൻ വീഡിയോ കാണൂ.. Video credit : നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam