എത്ര അഴുക്കുള്ള തലയിണയും ഇനി അനായാസം വൃത്തിയാക്കാം.. തലയിണ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം..!! | How to clean pillows

How to clean pillows malayalam : ഇന്ന് ഇവിടെ പറയാൻ പോകുന്നത് നമ്മൾ ഉപയോഗിക്കുന്ന തലയിണ നല്ലതുപോലെ വൃത്തിയാക്കിയെടുക്കുന്നത് എങ്ങിനെയാണെന്നാണ്. വളരെ അനായാസം നമുക്ക് ഇത് വൃത്തിയാക്കുവാൻ സാധിക്കും. കൈകൊണ്ട് കഴുകിതന്നെ മുഴുവൻ അഴുക്കും നമുക്ക് കളയാം. പലർക്കും ചോദിക്കുന്ന ഒരു കാര്യമാണ് തലയിണ എങ്ങിനെ വൃത്തിയാക്കും എന്നുള്ളത്. തലയിണ വൃത്തിയാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ഇതിനായി ഒരു പാത്രത്തിൽ കുറച്ച് നല്ല ചൂടുള്ള വെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് 2 tbsp സോപ്പ് പൊടി ചേർത്ത് നല്ലപോലെ ലയിപ്പിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് 1 tsp ബേക്കിംഗ് സോഡാ ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് നമ്മുടെ അഴുക്കു പിടിച്ച തലയിണ വൃത്തിയാക്കാൻ ഇതിലേക്ക് മുക്കി വെച്ചു കൊടുക്കുക. തലയിണ മടക്കി വെച്ചാൽ മതി. വേണമെങ്കിൽ കുറച്ചുകൂടി ചൂടുവെള്ളം ഒഴിക്കാവുന്നതാണ്.

clean pillows

ഇത് ഏകദേശം അര മണിക്കൂർ നേരം റെസ്റ്റ് ചെയ്യാൻ വെക്കുക. ഇടക്ക് വേണമെങ്കിൽ തലയിണ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചിടുകയാണെങ്കിൽ എല്ലായിടത്തും വെള്ളം ആവുന്നതാണ്. ഇപ്പോൾ ഒരുവിധം അഴുക്കുകൾ ഒക്കെ പോയിട്ടുണ്ടാകും. അടുത്തതായി ഇത് വെള്ളത്തിൽ കൈകൊണ്ട് കഴുകി എടുക്കാവുന്നതാണ്. വാഷിംഗ് മെഷീനിലും ഇത് നമുക്ക് കഴുകി എടുക്കാവുന്നതാണ്.

കൈകൊണ്ട് കഴുകിയാലും നല്ലപോലെ വൃത്തിയാകുന്നതാണ്. ഇനി ഇത് നല്ല വെയിലത്ത് വെച്ച് ഉണക്കിയെടുത്താൽ മതിയാകും. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കി നിങ്ങളും ഇതുപോലെ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video credit: info tricks

Rate this post