
ഉപയോഗിച്ച് കഴിഞ്ഞ ടൂത്ത് പേസ്റ്റ് കളയുന്നതിനു മുൻപ് ഇതൊന്നു കണ്ടു നോക്കൂ.. വീട് വെട്ടി തിളങ്ങും.!! | House cleaning Tips using waste paste
House cleaning Tips using waste paste malayalam : നമ്മളെല്ലാവരും വീടുകളിൽ ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുന്നവരാണല്ലോ.. സാധാരണ ടൂത്തപേസ്റ്റ് ഉപയോഗിച്ച് കഴിഞ്ഞ അതിന്റെ കവർ എല്ലാവരും കളയുകയാണ് ചെയ്യറുള്ളത് അല്ലെ. എന്നാൽ ഇനി മുതൽ ആരും ടൂത് പേസ്റ്റ് കവറുകളിലെ പേസ്റ്റ് കഴിഞ്ഞാൽ കളയേണ്ട.. അതുപയോഗിച്ചു നമുക്ക് ഒരു അടിപൊളി കാര്യം ചെയ്യാവുന്നതാണ്.
എന്താന്നല്ലേ.. വീട്ടമ്മമാരെ സംബന്ധിച്ചു വലിയ ഒരു തലവേദന തന്നെയാണ് വീട് ക്‌ളീൻ ചെയ്തെടുക്കുക എന്നത്. ടൂത് പേസ്റ്റ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമ്മുടെ വീടും വീട്ടിലുള്ള ഓരോ വസ്തുക്കളും നമുക്ക് എളുപ്പത്തിൽ ക്‌ളീൻ ചെയ്തെടുക്കുവാൻ സാധിക്കും. ഇതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. അതിലേക്ക് ബാക്കി വന്ന പേസ്റ്റ് ബോട്ടിലുകൾ കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കുക.

ഇത് വെള്ളത്തിലിട്ടു നല്ലതുപോലെ തിരുമ്മി എടുക്കുക. കുറച്ചധികം വെള്ളം എടുക്കുന്നതായിരിക്കും നല്ലത്. ആദ്യം തന്നെ ഗ്യാസ് അടുപ്പുകൾ എളുപ്പത്തിൽ ക്‌ളീൻ ചെയ്യുന്നത് എങനെ എന്ന് നോക്കാം. ഇതിനായി നമ്മൾ തയ്യാറാക്കിയ വെള്ളം ഈ ഒരു ഗ്യാസ് അടുപ്പുകളിൽ ഒഴിക്കുക. ശേഷം ഇരുപത് മിനിറ്റ് റെസ്റ്റ് ചെയ്യുവാനായി വെക്കുക. അതിനുശേഷം സ്പോഞ്ചിന്റെ സ്ക്രബ്ബർ ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക.
എളുപ്പത്തിൽ തന്നെ എല്ലാ കറകളും പോയി നല്ല വൃത്തിയായി കിട്ടുന്നതാണ്. ബർണർ മാത്രമല്ല മറ്റു പല വസ്തുക്കളും ക്‌ളീൻ ചെയ്യുവാനും ഈ ഒരു പേസ്റ്റ് വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ കാണൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Thoufeeq Kitchen