ഇനി കടയിൽ പോവണ്ട.. വീട്ടിൽ തന്നെ സ്ലൈസ്ഡ് ചീസ് എളുപ്പത്തിൽ ഉണ്ടാക്കാം; അതും പാലിൽ നിന്നും ഇത്ര സിമ്പിൾ.!! | Homemade Sliced Cheese

സാൻവിച്ചിലും മറ്റും കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് സ്ലൈസ്ഡ് ചീസ്. പലപ്പോഴും കടയിൽനിന്ന് വാങ്ങിയാണ് വീട്ടിലുള്ള അമ്മ കുട്ടികൾക്ക് സാൻവിച്ചും മറ്റും ഉണ്ടാക്കി കൊടുക്കുന്നത്. ധാരാളം പ്രെസർ വേറ്റിവ് ചേരുന്നത് കൊണ്ടുതന്നെ ശരീരത്തിന് ദോഷകരമായി ഇത് പലപ്പോഴും ബാധിക്കാറുണ്ട്. നാളു കളോളം ഇത് സൂക്ഷിക്കാം എന്നത് മാത്രമാണ് ഇവയുടെ പ്രത്യേകത.

എന്നാൽ മൂന്നാഴ്ച വരെ വീട്ടിൽ തയ്യാറാക്കുന്ന സ്ലൈസ്ഡ് ചീസ് എങ്ങനെ സൂക്ഷിക്കാം എന്നും വീട്ടിൽ എങ്ങനെ ഇത് ഉണ്ടാക്കിയെടുക്കാം എന്നുമാണ് ഇന്ന് നോക്കുന്നത്. അധിക ചേരുവകളോ സമയമൊ ഒന്നും ഇതിനായി ആവശ്യമില്ല. ആദ്യം തന്നെ ഇതിന് ആവശ്യമായത് രണ്ട് കപ്പ് പാൽ ആണ്. ഒരു ഒരു പാത്രത്തിൽ രണ്ട് കപ്പ് പാൽ എടുത്ത് നന്നായി ഒന്ന് അത് ചൂടാക്കുക.പാൽ തിളച്ചു പോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചൂടായ ശേഷം പാത്രം ഇറക്കിവെച്ച് പാലിലേക്ക് ഒന്ന് രണ്ടു ടീസ്പൂൺ വിനാഗിരിയോ ചെറുനാരങ്ങയോ പിഴിഞ്ഞ് ഒഴിക്കാം..പാൽ തിളയ്ക്കേണ്ട എന്ന് പറഞ്ഞതിന് കാരണം വിനാഗിരിയോ ചെറുനാരങ്ങാനീര് ഒഴിക്കുമ്പോൾ പാല് പിരിഞ്ഞു കിട്ടുന്ന പനീർ സോഫ്റ്റ് ആയി കിട്ടുന്നതിന് വേണ്ടിയിട്ടാണ്. പിരിഞ്ഞുകിട്ടിയ പാല് ഒരു ചെറിയ തുണിയിലോ ചെറു സുഷിരങ്ങൾ ഉള്ള അരിപ്പയിൽ ഒഴിച്ച്

അരിച്ചെടുക്കാം. ഇങ്ങനെ അരിച്ചു കിട്ടിയ പനീർ ഒരു മിക്സിയിലിട്ട് നന്നായി തരി ഇല്ലാത്ത തരത്തിൽ അടിച്ച് എടുക്കേണ്ടതാണ്. 4, 5 മിനിറ്റ് ഈ പനിർ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. അതിനുശേഷം നേരത്തെ പാല് ചൂടാക്കിയ പാത്രത്തി ലേക്ക് ഈ മിക്സ് ചേർത്തുകൊടുക്കാം..ബാക്കി കാണാം വിഡിയോയിൽ. Homemade Sliced Cheese.. Video Credits : Shamis Own