കഫം ഉരുക്കി കളയും ചുമന്നുള്ളി ടോണിക് കഫക്കെട്ടിനും വിട്ടുമാറാത്ത ചുമയ്ക്കും ഇതാ ഒരു സിമ്പിൾ ഒറ്റമൂലി.!! | Homemade Cough syrup Making Malayalam

Homemade Cough syrup Making Malayalam : കഫക്കെട്ടും ചുമയും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന കഫക്കെട്ടിന് പ്രതിരോധിക്കുന്ന ഒരു ഹോം റെമഡി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. കൊച്ചു കുട്ടികൾക്കും കൊടുക്കാവുന്ന ഈയൊരു മരുന്ന് വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നതാണ് എന്നുമാത്രമല്ല കഴിച്ചാൽ ഉടൻ തന്നെ ഇവ റിസൾട്ട് നൽകുന്നതാണ്. ഇതിനായി ആദ്യം തന്നെ കുറച്ചു

ചുവന്നുള്ളി തൊലി കളഞ്ഞെടുക്കുക ആണ് ചെയ്യേണ്ടത്. തൊലികളഞ്ഞ് എടുക്കുമ്പോൾ അവയുടെ പുറമേയുള്ള തൊലി മാത്രം കളഞ്ഞു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബാക്കിയുള്ള ഭാഗങ്ങളിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, അതിനാൽ ആണ് ഇങ്ങനെ ചെയ്യേണ്ടത്. ശേഷം നല്ലതുപോലെ കഴുകി ഇവ ഒന്ന് ചെറുതായി ചതച്ചെടുക്കുക. എന്നിട്ട് ഈ ഉള്ളിയുടെ നീര് ഒരു പാത്രത്തിലേക്ക് ചെറുതായി

പിഴിഞ്ഞെടുക്കുക. അടുത്തതായി നമുക്ക് ആവശ്യമായിട്ടുള്ളത് കുറച്ചു തേൻ ആണ്. ചുമ പോലുള്ള വിട്ടുമാറാത്ത അസുഖങ്ങൾ പിടിച്ചു നിർത്താൻ വളരെയധികം പ്രയോജനകരമാണ്. ഉള്ളിനീര് എത്രത്തോളം എടുത്തോ അത്രയും തന്നെ തേനും കൂടി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്യുക. അടുത്തതായി നമ്മുടെ എല്ലാവരും വീടുകളിൽ ഉള്ള കുരുമുളകുപൊടി ഒരു കാൽ ടീസ്പൂൺ കൂടി ഇതിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത്

എടുക്കുക. തേൻ ചേർക്കുന്നതു കൊണ്ട് തന്നെ കുട്ടികൾക്ക് കൊടുക്കുമ്പോൾ അവർക്ക് ഉള്ളിയുടെ ഒരു ചുവ ഉണ്ടാകാതിരിക്കാൻ ആയി അത് വളരെ നല്ലതാണ്. കൂടാതെ തലയ്ക്കു നല്ല കനം തോന്നുന്നുണ്ടെങ്കിൽ അല്ലെങ്കിൽ കഫം നല്ലതുപോലെ ഉറച്ചു പോയിട്ടുണ്ടെങ്കിൽ ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു നാടൻ ഒറ്റമൂലി സേവിക്കുകയാണെങ്കിൽ ഏത് വിട്ടുമാറാത്ത ചുമയും കഫക്കെട്ടും മാറുന്നതായിരിക്കും എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ. Video Credit : Tips Of Idukki