ഇതാണ് മക്കളെ ചിക്കൻ മസാലയുടെ യഥാർത്ഥ രുചിക്കൂട്ട്; ഇനി ചിക്കൻ കറിയുടെ രുചി വേറെ ലെവൽ.!! | Homemade chicken Masala
Homemade chicken Masala Malayalam : ചിക്കൻ കറി ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എപ്പോഴും ചിക്കൻ കറിയിൽ മുന്നിട്ടുനിൽക്കുന്നത് അതിൻറെ മസാല കൂട്ട് തന്നെയായിരിക്കും.മസാലയുടെ രുചിയും മണവും നന്നായി ഇല്ല എങ്കിൽ ചിക്കൻ കറി നന്നായി എന്ന് പറയുവാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മാർക്കറ്റിൽ മാറിമാറിവരുന്ന ചിക്കൻ മസാലകൾ പരീക്ഷിക്കുന്നവരാണ് മിക്ക വീട്ടമ്മമാരും.
വീട്ടിൽ തന്നെ നിർമ്മിച്ചെടുത്ത നല്ല ഒന്നാന്തരം മസാല കൂട്ട് ഉപയോഗിച്ച് എങ്ങനെ കുറുകിയതും മണം ഉള്ളതുമായ ചിക്കൻ കറി ഉണ്ടാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. വളരെ എളുപ്പത്തിൽ, ചിക്കൻ കറി കഴിച്ചാൽ കഴിച്ചു എന്ന് തോന്നുന്ന ഒരു പ്രതീതി ഉണ്ടാക്കുന്ന മസാലയാണ് ഇന്ന് ഉണ്ടാക്കാൻ പോകുന്നത്. അതിനായി വേണ്ട സാധനങ്ങൾ എന്ന് പറയുന്നത് മൂന്ന് ടീസ്പൂൺ പെരുംജീരകം ആണ്.
ഈ മസാല കൂട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഐറ്റമാണ് പെരിഞ്ചീരകം എന്ന് പറയുന്നത്. അതിനു ശേഷം ഒരു ടീസ്പൂൺ മുഴുവൻ മല്ലി എടുക്കുക. യാതൊരു കാരണവശാലും മല്ലിപ്പൊടി എടുക്കരുത്. കടയിൽ നിന്ന് വാങ്ങുന്നതോ വീട്ടിൽ പൊടിപ്പിച്ചതോ ആയ മല്ലിയേക്കാൾ എന്തുകൊണ്ടും ഈ ഗുണം ചെയ്യുന്നത് പൊടിക്കാത്ത മുഴുവൻ മല്ലി തന്നെയാണ്. അതിനു ശേഷം ഒന്നോ ഒന്നരയോ ടീസ്പൂൺ കുരുമുളക് എടുക്കാം.
ഇതും പൊട്ടിക്കാത്തത് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം ഒന്നോ ഒന്നരയോ ടീസ്പൂൺ ഏലയ്ക്കായും നമുക്ക് എടുക്കാവുന്നതാണ്. ഏലക്കയുടെ രുചിയും മണവും ഇഷ്ടമുള്ളവർക്ക് 1 1/2 tsp എന്നുള്ളത് 2 tsp വരെ എടുക്കാം. ഇനി മസാലയിലേക്ക് എന്തൊക്കെ ചേർക്കണം എന്നും അവ എങ്ങനെ പൊടിച്ചെടുക്കണം എന്നും അറിയുവാൻ താഴെയുള്ള വീഡിയോ മുഴുവനായും കാണുക. credit : Mums Daily